Home Featured രാജ്യത്തെ ആദ്യ സെൽഫ് ഡ്രോപ്പ് ബാഗ് സംവിധാനം ആരംഭിച്ച് ബെംഗളൂരു വിമാനത്താവളം

രാജ്യത്തെ ആദ്യ സെൽഫ് ഡ്രോപ്പ് ബാഗ് സംവിധാനം ആരംഭിച്ച് ബെംഗളൂരു വിമാനത്താവളം

by admin

ബെംഗളൂരു: രാജ്യത്ത് ആദ്യമായി ബയോമെട്രിക് സൗകര്യമുള്ള സെൽഫ് ഡ്രോപ്പ് ബാഗ് സൗകര്യം ആരംഭിച്ച് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം (കെഐഎ). ഡിജിയാത്ര ആപ്പ് വഴി യാത്രക്കാർക്ക് അവരുടെ മുഖം സ്കാൻ ചെയ്തുകൊണ്ട് സെൽഫ് -ബാഗ് ഡ്രോപ്പ് സേവനം ഉപയോഗപ്പെടുത്താനാകും.

നേരത്തെ, കെഐഎയിലെ സെൽഫ്-ബാഗ് ഡ്രോപ്പ് സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാർക്ക് ചെക്ക്-ഇൻ കിയോസ്‌കുകളിൽ ബോർഡിംഗ് പാസ് പ്രിൻ്റ് ചെയ്‌ത് സ്കാൻ ചെയ്യണമായിരുന്നു. എന്നാൽ ഇനി മുതൽ, ഡിജിയാത്രയുടെ ഫേസ് സ്കാൻ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച്, ആഭ്യന്തര
യാത്രക്കാർക്ക് ബോർഡിംഗ് പാസ് സ്കാൻ ചെയ്യുന്നത് തുടരാമെന്നും അധികൃതർ വിശദീകരിച്ചു.

2018-ല്‍ പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് സെല്‍ഫ്-ബാഗ് ഡ്രോപ്പ് സംവിധാനം അവതരിപ്പിക്കുകയും യാത്രക്കാരുടെ സഞ്ചാരം കാര്യക്ഷമമാക്കുന്നതിനും തിരക്ക് കുറയ്‌ക്കുന്നതിനുമായി 2019-ല്‍ ഡിജിയാത്ര പൈലറ്റ് ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group