ബാംഗ്ലൂർ : പ്രണയ ദിനത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് റോസാപ്പൂക്കള്‍. പ്രണയിക്കുന്നവര്‍ പരസ്പരം കൈമാറാന്‍ തിരഞ്ഞെടുക്കുന്നതില്‍ റോസാപ്പൂക്കളുടെ കുത്തക അവസാനിച്ചിട്ടില്ല.പ്രണയ ദിനത്തില്‍ കോടിക്കണക്കിന് രൂപയുടെ റോസാപ്പൂ വില്പനയാണ് ഇന്ത്യയിലും വിദേശത്തും നടക്കുന്നത്. അതിനിടെ ഇക്കുറി വാലന്റൈന്‍സ് സീസണില്‍ കോളടിച്ചത് ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനാണ്. റോസാപ്പൂ കയറ്റുമതിയുടെ കാര്യത്തില്‍ ബെംഗളൂരു എയര്‍പോര്‍ട്ട് റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചത്.ഈ പ്രണയകാലത്ത് ഏകദേശം 60 ദശലക്ഷം റോസാപ്പൂക്കളാണ് ബെംഗളൂരുവില്‍ നിന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് പറന്നത്. 2,700 മെട്രിക് ടണ്ണിലധികം ഭാരമുള്ള ഈ പൂക്കള്‍ 26 വിദേശ ലക്ഷ്യ സ്ഥാനങ്ങളിലേക്കും ഇന്ത്യയിലെ 47 നഗരങ്ങളിലേക്കുമാണ് അയച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റോസാപ്പൂക്കളുടെ എണ്ണത്തില്‍ 38 ശതമാനവും ഭാരത്തില്‍ 64 ശതമാനവും വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.പെട്ടെന്ന് കേടുവരുന്ന ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഇന്ത്യയിലെ ഒന്നാമത്തെ വിമാനത്താവളമെന്ന ഖ്യാതി ഇതോടെ ബെംഗളൂരു ഉറപ്പിച്ചു. അന്താരാഷ്ട്ര തലത്തില്‍ സിംഗപ്പൂരാണ് ഏറ്റവും കൂടുതല്‍ റോസാപ്പൂക്കള്‍ സ്വീകരിച്ച നഗരം. ക്വാലാലംപൂര്‍, അബുദാബി, ന്യൂയോര്‍ക്ക്, കുവൈറ്റ് തുടങ്ങിയ നഗരങ്ങളും പട്ടികയില്‍ മുന്നിലുണ്ട്. ഇതുകൂടാതെ, ഇത്തവണ ലണ്ടന്‍, ലോസ് ഏഞ്ചല്‍സ്, ടൊറന്റോ, ഡാളസ്, ഒര്‍ലാന്‍ഡോ തുടങ്ങിയ പുതിയ അന്താരാഷ്ട്ര നഗരങ്ങളിലേക്കും ബെംഗളൂരുവില്‍ നിന്നുള്ള പൂക്കള്‍ എത്തിച്ചേര്‍ന്നു എന്നത് ഈ പ്രണയകാലത്തെ കൂടുതല്‍ വര്‍ണ്ണാഭമാക്കി. ഡല്‍ഹിയും കൊല്‍ക്കത്തയുമാണ് ബെംഗളൂരുവില്‍ നിന്നുള്ള റോസാപ്പൂക്കളുടെ ഏറ്റവും വലിയ ആഭ്യന്തര വിപണികള്‍.
വാലന്റൈന്‍സ് സീസണില്‍ കോളടിച്ചത് ബെംഗളൂരു എയര്‍പോര്‍ട്ടിന്; അയച്ചത് 60 ദശലക്ഷം റോസാപ്പൂക്കള്‍
previous post