ബംഗളൂരു: ലോക പരിസ്ഥിതി ദിനത്തില്‍ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈദ്യുതി കാറുകളുടെ ടാക്സികള്‍ അവതരിപ്പിച്ചു. കോംപാക്ട് എസ്.യു.വി ഗണത്തില്‍ 175 വാഹനങ്ങളാണ് നിരത്തിലിറക്കിയത്. ഇവ എയർപോർട്ട് ടാക്സികളായി സർവിസ് നടത്തും.
അന്തരീക്ഷ മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമാനത്താവള ടാക്സികളായി ഇ.വി കാറുകള്‍ നിരത്തിലിറക്കുന്നതെന്ന് ബാംഗ്ലൂർ ഇന്റർനാഷനല്‍ എയർപോർട്ട് ലിമിറ്റഡ് (ബിയാല്‍) എം.ഡി ഹരി മാരാർ പറഞ്ഞു.
യാത്രക്കാർക്ക് വിമാനത്താവള ടെർമിനലിലെ ടാക്സി സ്റ്ററാൻഡില്നിന്ന് നേരിട്ടോ ബി.എല്‍.ആർ പള്‍സ് എന്ന മൊബൈല്‍ ആപ്ലിക്കേഷൻ വഴി ഓണ്‍ലൈനായോ ഇ.വി ടാക്സി ബുക്ക് ചെയ്യാം. വനിതകള്‍ക്ക് മാത്രമായി പിങ്ക് കാറുകളുമുണ്ട്. സ്വകാര്യ ഓപറേറ്റർമാർ നേരത്തെതന്നെ ബംഗളൂരു വിമാനത്താവളത്തില്‍നിന്ന് ഇ.വി ടാക്സി സർവിസുകള്‍ ആരംഭിച്ചിരുന്നു. പരിസ്ഥിതി ദിനത്തില്‍ വിമാനത്താവള പരിസരത്ത് 100 വൃക്ഷത്തൈകളും നട്ടു.