Home Featured ബംഗളുരു വിമാനത്താവളത്തിൽ ‘080 വിശ്രമ ലോഞ്ചിന് ആരംഭം

ബംഗളുരു വിമാനത്താവളത്തിൽ ‘080 വിശ്രമ ലോഞ്ചിന് ആരംഭം

ബെംഗളൂരു:നഗരത്തിന്റെ സാംസ്കാരിക പൊലിമ വിളിച്ചോതുന്ന വിധത്തിൽ വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിൽ 1080 വിശ്രമ ലോഞ്ച് ആരംഭിച്ചു. ബെംഗളുരുവിന്റെ ട്രങ്ക് ഡയൽ കോഡായ 080 എന്ന നമ്പറിലാണ് ഇതറിയപ്പെടുന്നതെന്ന് എംഡിയും സിഇഒയുമായ ഹരി മാരാർ പറഞ്ഞു.

ലൈബ്രറി, സിനിമ പ്രദർശിപ്പിക്കുന്ന സ്ക്രീൻ, ബാർ, ബുഫെ കൗണ്ടറുകൾ, സ്പാകൾ ഉൾപ്പെട്ട വെൽനെസ് സോൺ തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് വിദേശ, ആഭ്യന്തര യാതക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ട്രാവൽ ഫുഡ് സർവീസസി’നാണ് ലോഞ്ചിന്റെ നടത്തിപ്പ്ചുമതല.

വിമാനം കയറാനായി ദീർഘനേരം കാത്തിരിക്കേണ്ട വർക്കായി 080 ട്രാൻസിറ്റ് ഹോട്ടലും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സമീപഗ്രാമങ്ങളിൽ നിന്നാണ് ഇവിടെ വിഭവങ്ങൾ ഒരുക്കാനുള്ള പച്ചക്കറികൾ എത്തിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group