ബെംഗളൂരു; ദീപാവലിക്ക് പടക്കം പൊട്ടിച്ചതിന് പിന്നാലെ നഗരത്തിലും വായുമലിനീകരണ തോത് കൂടി. സിൽക്ക് ബോർഡ്, ജയനഗർ, ബിടിഎം ലേഔട്ട് എന്നിവിട ങ്ങളിൽ വായുനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്) 200 പോയിന്റിന് മുകളിലായി. നഗരത്തിൽ ഇടയ്ക്കിടെ മഴ പെയ്തതിനാലാണ് വായുമ ലിനീകരണം മുൻ വർഷങ്ങളിലെപ്പോലെ രൂക്ഷമാ കാതിരുന്നത്. ലോക്ഡൗൺ സമയത്ത് നഗരത്തിലെ വായുമലിനീകരണം 50 പോയിന്റിൽ താഴെയായിരുന്നു .സുപ്രീം കോടതി വിധിയെ തുടർന്ന് ഹരിത പട ക്കങ്ങൾക്കു മാത്രമാണ് വിൽപന അനുമതിയുണ്ടായിരുന്നത്.അപ്പാർട്മെന്റ് കോംപ്ലക്സുകളിലും പൊതുസ്ഥ ലങ്ങളിലും പടക്കം പൊട്ടിക്കുന്നതിനു കൂടുതൽ നി യന്ത്രണങ്ങളും ബിബിഎംപി ഏർപ്പെടുത്തിയിരുന്നു.