Home Featured ബെംഗളൂരു : നഗരത്തിലെ തിരക്കിന് പരിഹാരംകാണാൻ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ തയ്യാറാണെന്ന് നഗരവാസികൾ.

ബെംഗളൂരു : നഗരത്തിലെ തിരക്കിന് പരിഹാരംകാണാൻ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ തയ്യാറാണെന്ന് നഗരവാസികൾ.

by admin

ബെംഗളൂരു : നഗരത്തിലെ തിരക്കിന് പരിഹാരംകാണാൻ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ തയ്യാറാണെന്ന് നഗരവാസികൾ. മൊബൈൽ ആപ്പ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നമ്മ യാത്രി സർവീസ് നടത്തിയ സർവേയിലാണ് പൊതുഗതാഗതത്തെ ആശ്രയിക്കാൻ നഗരവാസികൾ തയ്യാറാണെന്ന് കണ്ടെത്തിയത്.സർവേയിൽ പങ്കെടുത്ത 95 ശതമാനം പേരും സൗകര്യങ്ങളും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തിയാൽ പൊതുഗതാഗതം ഉപയോഗപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു.

പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്താൻ കുറച്ചുദൂരം നടക്കാനും പലരും തയ്യാറാണ്.മെട്രോ, ബസ് സർവീസ് തുടങ്ങിയവ ഉപയോഗിക്കുന്നതിൽനിന്ന് പലരെയും അകറ്റി നിർത്തുന്നത് യാത്രയുടെ തുടക്കംമുതൽ ഒടുക്കംവരെ ഇവ ലഭ്യമല്ലെന്ന കാരണമാണ്. മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സ്റ്റേഷൻ വരെ എത്താനും സ്റ്റേഷനിൽനിന്ന് ലക്ഷ്യസ്ഥാനത്ത് എത്താനും വേഗം മാർഗം കണ്ടെത്തേണ്ടി വരും. ഇത്തരത്തിൽ തുടർയാത്ര മാർഗം കണ്ടെത്തുക എളുപ്പമല്ല. അതിനാലാണ് പലരും സ്വന്തംവാഹനത്തിൽ യാത്രചെയ്യുന്നത്.

നിലവിൽ മെട്രോ റെയിൽ സർവീസ് ഉപയോഗിക്കുന്നവരിൽ മൂന്നിൽരണ്ടുപേരും തുടർയാത്രയ്ക്ക് ഓട്ടോ റിക്ഷ, ടാക്‌സി എന്നിവയെ ആശ്രയിക്കുന്നവരാണ്. അധികം ദൂരമില്ലെങ്കിൽ മെട്രോ സ്റ്റേഷനിലേക്ക് നടന്നുപോകാൻ സർവേയിൽ പങ്കെടുത്ത 39 ശതമാനം പേരും തയ്യാറാണ്. യാത്രാമാർഗം തിരഞ്ഞെടുക്കുമ്പോൾ 65 ശതമാനംപേരും മുൻഗണന നൽകുന്നത് സൗകര്യത്തിനാണ്. 62 ശതമാനം പേർ യാത്രാസമയത്തിന് പ്രധാന്യം നൽകുന്നു. വീടുകളിൽ നിന്ന് മെട്രോ സ്‌റ്റേഷനിലേക്ക് എത്തുന്നതിനുള്ള പൊതുഗതാഗത മാർഗങ്ങൾ മെച്ചപ്പെടുത്തണമെന്ന് 53 ശതമാനം പേർ ആവശ്യപ്പെട്ടു. വാഹനങ്ങളിലെ തിരക്കൊഴിവാക്കണമെന്നും പകുതിയോളം പേർ അഭിപ്രായപ്പെട്ടു

ഒരേ വാഹനത്തിൽ ചെലവ് പങ്കിട്ടു യാത്രചെയ്യുന്നതിന് തയ്യാറാണെന്ന് 67 ശതമാനം പേരും പറഞ്ഞു. പൊതുഗതാഗതസൗകര്യം മെച്ചപ്പെടുത്തിയാൽ 2030 എത്തുമ്പോൾ നഗരത്തിലെ ഗതാഗതപ്രശ്‌നത്തിന് വലിയൊരളവിൽ പരിഹാരമാകുമെന്ന് സർവേയുടെയും പഠനത്തിൻറെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രവർത്തനരൂപരേഖയിൽ പറയുന്നുണ്ട്.

നിലവിൽ നഗരവാസിയായ ഒരാൾക്ക് ഒരു വർഷം 117 മണിക്കൂർ ഗതാഗതക്കുരുക്കിൽ നഷ്ടമാകുന്നു. അഞ്ച് വർഷത്തിൽ ഇത് 60 മണിക്കൂറായി കുറയ്ക്കാൻ സാധിക്കും. ഇതിനായി മെട്രോ സർവീസ് 400 കിലോ മീറ്ററായി വർധിപ്പിക്കണം. ബിഎംടിസി ബസ് സർവീസ് 6000-ൽ നിന്ന് 15000 ആയി ഉയർത്തണമെന്നും നമ്മ യാത്രി തയ്യാറാക്കിയ രൂപരേഖയിൽ നിർദേശിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group