Home covid19 ജിഹാദികള്ക്ക്’ ജോലി നല്കാന് ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ല ; കോവിഡ്‌ വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ പുറത്താക്കി ബംഗളുരു ബിജെപി എം.പി തേജസ്വി സൂര്യ

ജിഹാദികള്ക്ക്’ ജോലി നല്കാന് ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ല ; കോവിഡ്‌ വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ പുറത്താക്കി ബംഗളുരു ബിജെപി എം.പി തേജസ്വി സൂര്യ

by admin

ബംഗളൂരു : ബംഗളൂരുവില് ബിജെപി യുവമോര്ച്ച പ്രസിഡന്റ് തേജസ്വി സൂര്യയുടെ നിര്ബന്ധപ്രകാരം കോവിഡ് വാര്ഡിലെ 17 മുസ്ലിം ജീവനക്കാരെ ജോലിയില് നിന്നും പുറത്താക്കി. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി)യുടെ കോവിഡ് വാര്ഡ് റൂമിലെ മുസ്ലിം ജീവനക്കാര്ക്ക് നേരെയാണ് തേജസ്വി സൂര്യയുടെ വര്ഗീയ വിദ്വേഷം.

ആശുപത്രിയില്‍ കിടക്ക കിട്ടാത്തതില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ പ്രതിഷേധം, പിന്നാലെ കൊവിഡ് രോഗിക്ക് മരണം

മുസ്ലിം ജീവനക്കാര്ക്ക് നേരെ തേജസ്വി നടത്തുന്ന വര്ഗീയ പരാമര്ശങ്ങളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് മുസ്ലിം ജീവനക്കാരെ ജോലിക്കെടുത്തതെന്ന് തേജസ്വി വീഡിയോയില് ചോദിക്കുന്നുണ്ട്. ബിജെപി എംഎല്‌എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചര് എന്നിവര്ക്കൊപ്പമാണ് ബംഗളൂരു സൗത്ത് എം.പികൂടിയായ തേജസ്വി സൂര്യ കോവിഡ് വാര് റൂമിലേക്ക് കയറിച്ചെന്നത്.

കേരളത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

‘ഏത് ഏജന്സിയാണ് ഇവരെയൊക്കെ പണിക്കെടുത്തത്? ‘ജിഹാദികള്ക്ക്’ ജോലി നല്കാന് ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ലെന്നും ഇയാള് പറയുന്നുണ്ട്. കോവിഡ് വാര് റൂമിലെ ‘തീവ്രവാദികള്’ എന്നു പറഞ്ഞ് ജീവനക്കാരുടെ പേരുകള് ബിജെപി പ്രവര്ത്തകര് സോഷ്യല് മീഡിയയില് പ്രചരിപ്പിക്കുന്നുണ്ട്.

കർണാടകയിൽ മെയ് 12 മുതൽ സമ്പൂർണ ലോക്ക്ഡൗൺ പ​രി​ഗ​ണി​ക്കു​ന്നു – യെദ്യൂരപ്പ

കോവിഡ് വാര്‍ഡില് മൊത്തം 205 പേരാണ് ജോലി ചെയ്യുന്നത്. ഇതില് 17 പേരാണ് മുസ്ലിങ്ങള് ഉള്ളത്. എന്നാല് ഇവര്ക്കെതിരെ തേജസ്വി സൂര്യ അടിസ്ഥാനരഹിതമായ ആരോപണങ്ങള് ഉന്നയിക്കുകയായിരുന്നു. കോവിഡ് വാര്‍ഡില് ഗുരുതര ക്രമക്കേട് നടക്കുന്നുണ്ടെന്നാണ് ഇയാള് പറയുന്നത്. എന്നാല് ഇതിന് തെളിവുകള് ഒന്നും തന്നെ ഇല്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group