ബംഗളൂരു: കോവിഡ് രോഗികള്‍ക്ക് ആശുപത്രികളില്‍ കിടക്ക ബുക്ക് ചെയ്തു പണം തട്ടുന്ന സംഘത്തെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകനായ നേത്രാവതി (40), രോഹിത് കുമാര്‍ (22) എന്നിവരടങ്ങുന്ന നാലംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.
ചികിത്സയിലുള്ളത് മൂന്നുലക്ഷത്തിൽപ്പരം രോഗികൾ; ഭീതിയുടെ മുൾമുനയിൽ ബെംഗളൂരു
ബംഗളൂരു സൗത്ത് എംപിയും ബിജെപി നേതാവുമായ തേജസ്വി സൂര്യയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. രണ്ട് വ്യത്യസ്ത കേസുകളില്‍ ഇതുവരെ നാലു പേരെ അറസ്റ്റ് ചെയ്ത പോലീസ് സംഘം എട്ട് സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തുകയും ചെയ്തു.
കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് അമ്പതിനായിരത്തിനു മുകളിൽ കോവിഡ് കേസുകൾ
ആശുപത്രിയിലെ കിടക്കകള്‍ കോവിഡ് രോഗികള്‍ക്കു വലിയവിലയില്‍ മറിച്ചുകൊടുക്കുന്നതു സംബന്ധിച്ചു നേരത്തെ ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി നേതാവ് തേജസ്വി സൂര്യ നേരിട്ട് അന്വേഷണം നടത്തി പോലീസില്‍ അറിയിച്ചത്.
ഗുരുതരം; കേരളത്തിൽ ഇന്ന് നാൽപതിനായിരം കടന്ന് കോവിഡ് രോഗികൾ
‘ഒരു കോവിഡ് രോഗിയുടെ ബന്ധുക്കളായി ഞങ്ങള്‍ ഈ മാഫിയാ സംഘത്തെ സമീപിച്ചു. ആശുപത്രിയില്‍ കിടക്ക വേണമെന്നു പറഞ്ഞു. ഞങ്ങളുടെ സാന്പത്തിക സ്ഥിതി മനസിലാക്കിയ അവര്‍ 20,000 രൂപ മുതല്‍ 40,000 രൂപ വരെ ഞങ്ങളില്‍നിന്ന് ഈടാക്കാന്‍ സാധ്യതയുണ്ടെന്നു മനസിലാക്കി ‘ – പോലീസ് സംഘം വെളിപ്പെടുത്തി.
മെയ് 8 മുതൽ മെയ് 16 വരെ കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ; മുഖ്യമന്ത്രിയുടെ ഓഫീസ്
രോഗലക്ഷണമില്ലാതെ വീട്ടില്‍ കഴിയുന്ന രോഗികളുടെ പേരില്‍ ആശുപത്രി കിടക്കകള്‍ ബുക്ക് ചെയ്തിടുകയാണ് മാഫിയാ സംഘം ചെയ്തത്. പിന്നീട് ആ കിടക്കകള്‍ ഗുരുതര രോഗബാധയുള്ള കോവിഡ് രോഗികള്‍ക്കു വലിയ തുകയ്ക്കു മറിച്ചുനല്‍കും.
- ബംഗളൂരുവില്‍ പരിശോധിക്കുന്ന രണ്ടിലൊരാൾക്കു കോവിഡ് പോസിറ്റീവ് ; നിലവിലെ ശതമാനം ആശങ്കപ്പെടുത്തുന്നത്
- അന്തർ സംസ്ഥാന യാത്രക്കാർക്ക് ആർ ടി പി സി ആർ നിര്‍ബന്ധമാവുന്നത് രോഗ ലക്ഷണമുണ്ടെങ്കിൽ മാത്രം ;പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി
- “കൊവിഡ് വ്യാപകമാവുന്നതിനിടെ ആശുപത്രി കിടക്കകള്‍ പണം വാങ്ങി വിതരണം”-ബെംഗളൂരു എംപി തേജസ്വി സൂര്യ; 2 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
- കർഫ്യു ഫലം ചെയ്തില്ല ; കര്‍ണാടക മെയ് 12 നു ശേഷം പൂർണ ലോക്ക്ഡൗണിലേക്കെന്നു റിപ്പോർട്ട്