Home Featured ബേലൂര്‍ മഖ്ന കേരളത്തിലേക്കു വരുന്നതു തടയുമെന്ന് കര്‍ണാടക

ബേലൂര്‍ മഖ്ന കേരളത്തിലേക്കു വരുന്നതു തടയുമെന്ന് കര്‍ണാടക

by admin

ബംഗളൂരൂ: ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ ഉള്‍വനത്തിലേക്കു തുരത്തുമെന്നു ആന കേരളത്തിലേക്കു വരുന്നത് തടയുമെന്നും കർണാടക വനംവകുപ്പ്. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടക വനംവകുപ്പ് നിലപാട് വ്യക്തമാക്കി‌ത്.

ഏകീകരണ സമിതിയില്‍ വയനാട് സ്പെഷല്‍ ഓഫീസർ കെ.വിജയാനന്ദ് കേരളത്തിന്‍റെ നോഡല്‍ ഓഫീസർ പദവി വഹിക്കും. കേരളത്തില്‍ നിന്ന് നാലു കിലോമീറ്റർ അകലെ കർണാടക വനത്തിലാണ് നിലവില്‍ ആനയുള്ളത്.

ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും രാത്രികാല പട്രോളിംഗ് ന‌ടത്തുന്നുണ്ടെന്നും കർണാടക വനംവകുപ്പ് അധികൃതർ പറഞ്ഞു.കർണാടക വനംവകുപ്പ് പിടികൂടി റോഡിയോകോളർ ഘടിപ്പിച്ച്‌ വനത്തില്‍ വിട്ട ആന മാനന്തവാ‌ടി‌യിലെത്തി അജീഷ് എന്ന കർഷകനെ കൊലപ്പെടുത്തി‌യിരുന്നു.

തു‌ർന്ന് ആനയെ പിടികൂടാൻ കേരളാ, കർണാടക വനംവകുപ്പ് അധികൃതർ സം‌യുക്തമായി ശ്രമിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ആനയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് അധികൃതരെ നാട്ടുകാർ ത‌ടഞ്ഞുവച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group