മംഗളൂരു: മംഗളൂരു -ഹാസൻ-ബംഗളൂരു പെട്രോളിയം വാഹക പൈപ്പ് ലൈനില്‍ ദ്വാരമുണ്ടാക്കി 9.60 ലക്ഷം രൂപ വിലവരുന്ന ഇന്ധനം ചോർത്തിയതായി പരാതി.
പുടുവെട്ടു എന്ന സ്ഥലത്ത് മൂന്നടി താഴ്ചയില്‍ മണ്ണ് മാന്തി പൈപ്പില്‍ ദ്വാരമുണ്ടാക്കി രണ്ടര ഇഞ്ച് പൈപ്പ് കയറ്റിയാണ് ഇന്ധനം ഊറ്റിയതെന്ന് എം.എച്ച്.ബി കമ്ബനി നെരിയ സ്റ്റേഷൻ മാനേജർ കെ. രാജൻ പൊലീസിന് നല്കിയ പരാതിയില്‍ പറഞ്ഞു. ഈ മാസം മൂന്ന് ദിവസങ്ങളിലായാണ് മോഷണം നടന്നത്. ധർമസ്ഥല പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.