ബംഗളൂരു: കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ രൂക്ഷമാവുകയാണ്. ഏകദേശം മൂന്ന് ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രോഗം പ്രതിരോധിക്കാനായി സാമൂഹിക അകലം പാലിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാറുകളും നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതെല്ലാം പലപ്പോഴും ലംഘിക്കുകയാണ്. അത്തരമൊരു സംഭവമാണ് കര്‍ണാടകയിലുണ്ടായത്.
ഇതാണ് ഹീറോയിസം; ഓക്സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ടാറ്റ
കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ചിക്ക്മംഗളൂരുവിലാണ് കോവിഡ് മാനദണ്ഡത്തിന്റെ നഗ്നമായ ലംഘനമുണ്ടായത്. ബിയറുമായെത്തിയ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് കുപ്പികള്‍ കൈക്കലാക്കാന്‍ ജനം തെരുവിലിറങ്ങുകയായിരുന്നു. കോവിഡ് മാദണ്ഡം ലംഘിച്ച് ജനങ്ങള്‍ മദ്യകുപ്പികള്ക്കായി തെരുവില്‍ അടികൂടുന്നതിന്റെ വിഡിയോയും പുറത്ത് വന്നതോടെ വ്യാപക വിമര്‍ശനമാണ് സംഭവത്തില്‍ ഉയരുന്നത്.