Home Featured കർണാടകയിൽ ബീഫ് നിരോധനത്തിന്റെ മറവിൽ കട കത്തിച്ച കേസിൽ പ്രതി പിടിയിൽ : ബീഫ് അധികം നൽകാത്തതാണ് വൈരാഗ്യത്തിന് കാരണം

കർണാടകയിൽ ബീഫ് നിരോധനത്തിന്റെ മറവിൽ കട കത്തിച്ച കേസിൽ പ്രതി പിടിയിൽ : ബീഫ് അധികം നൽകാത്തതാണ് വൈരാഗ്യത്തിന് കാരണം

by admin

മംഗളൂരു: ഓലാപ്പേട്ടില്‍ ബീഫ് സ്റ്റാളുകള്‍ കത്തിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വിധോബനഗര്‍ താമസക്കാരനും കൂലിപ്പണിക്കാരനായ നാഗരാജിനെ (39)യാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. നാഗരാജ് കൂടുതല്‍ ഇറച്ചി ചോദിച്ചിട്ട് വില്‍പനക്കാരന്‍ നല്‍കാതിരുന്നതും നാഗരാജിനെ അപമാനിച്ചതുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

കോവിഡ് വാക്‌സിനെടുത്ത 51 പേർക്ക് ചെറിയ ആരോഗ്യപ്രശ്‌നങ്ങൾ; ഡൽഹിയിൽ ഒരാൾ ആശുപത്രിയിൽ

ഓലാപ്പേട്ടിലെ ബീഫ് സ്റ്റാളില്‍ നിന്ന് ഇറച്ചി വാങ്ങാനെത്തിയ നാഗരാജ് ഒരു കിലോ ഇറച്ചി വാങ്ങുകയും കൂടുതല്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍, നാഗരാജിന് ഇറച്ചി നല്‍കാതിരിക്കുകയും കടക്കാരന്‍ ആക്ഷേപിക്കുകയും ചെയ്തു. രാത്രി നാഗരാജ് ബീഫ് സ്റ്റാളുകള്‍ക്ക് തീയിടുകയായിരുന്നു.

ബെംഗളൂരു കലാപം: ജനുവരി 22 വെള്ളിയാഴ്ച ബന്ദ്

കൃത്യം നടത്തിയ ശേഷം വീട്ടിലെത്തിയ നാഗരാജ് ബീഫ് സ്റ്റാളുകള്‍ കത്തിച്ച വിവരം അമ്മയോട് പറഞ്ഞിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group