ബെംഗളൂരു: ശിവമോഗയിൽ ദുഃഖവെള്ളി പ്രാർഥനയ്ക്കിടെ പള്ളിയിലുണ്ടായ തേനീച്ച ആക്രമണത്തിൽ70 പേർക്ക് പരിക്കേറ്റു. സേ ക്രഡ് ഹാർട്ട് പള്ളി പരിസരത്ത് വൈകീട്ട് മൂന്നിന് നടന്ന പ്രത്യേക പ്രാർഥനകൾക്കിടെയാണ് സംഭവം. വെൽഫെയർ ഹാളിന് സമീപം കൂടുകൂട്ടിയ തേനീച്ചകൾ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ആറ് പേരുടെ നില ഗുരുതരമാണ്.