കോലാര്‍> കര്‍ണാടകത്തില്‍ ബിജെപി പ്രതിഷേധ പരിപാടിക്കിടെ തേനിച്ചകളുടെ കുത്തേറ്റ് എംപി അടക്കമുള്ളവര്‍ക്ക് പരിക്ക്.കോലാറിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വെള്ളിയാഴ്ചയാണ് സംഭവം. കര്‍ണാടക സര്‍ക്കാരിനെതിരെ കര്‍ഷക മോര്‍ച്ച നടത്തിയ സമരത്തിനിടെയിലാണ് ബിജെപി എംപി എസ് മുനിസ്വാമി അടക്കമുള്ളവര്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്.
പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയതോടെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന്റെ മേല്‍ക്കൂരയിലുള്ള തേനീച്ചക്കൂട്ടം സമരത്തില്‍ പങ്കെടുത്തവരെയും പൊലീസുകാരെയും സമരസ്ഥലത്ത് തടിച്ചുകൂടിയ മാധ്യമ പ്രവര്‍ത്തകരെയും ആക്രമിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.