Home Featured പാമ്ബുകളെ സൂക്ഷിക്കണമെന്ന മൂന്നറിയിപ്പുമായി ബി.ബി.എം.പി

പാമ്ബുകളെ സൂക്ഷിക്കണമെന്ന മൂന്നറിയിപ്പുമായി ബി.ബി.എം.പി

by admin

ബംഗളൂരു: ഈ മാസം അവസാനത്തോടെ കാണാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ പാമ്ബുകളെ കണ്ടേക്കാവുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ബി.ബി.എം.പിയുടെ വന്യജീവി വിഭാഗം മുന്നറിയിപ്പ് നല്‍കി.

പ്രധാനമായും മൂർഖൻ പാമ്ബുകളെയാണ് കാണാൻ സാധ്യതയുള്ളതെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പാമ്ബുകളെ കാണുകയാണെങ്കില്‍ ബി.ബി.എം.പിയുടെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

മാർച്ച്‌, ഏപ്രില്‍ മാസങ്ങള്‍ പാമ്ബുകളുടെ, പ്രത്യേകിച്ച്‌ മൂർഖൻ പാമ്ബുകളുടെ പ്രജനന കാലമാണെന്നും മെയ് അവസാന വാരത്തില്‍ മുട്ടകള്‍ വിരിയാൻ തുടങ്ങുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രജനന കാലം ജൂലൈ വരെ തുടരും.

ശക്തമായ മഴയും കനത്ത ചൂടും ഉള്ള സമയങ്ങളിലെല്ലാം ഇവ പുറത്തേക്ക് വരും. പാമ്ബുകളെ പിടിക്കുന്നതിനായി ദിവസേന 100ലധികം കോളുകള്‍ മഹാനഗര പാലികെക്ക് ലഭിക്കുന്നുണ്ടെന്നും വരും ആഴ്ച മുതല്‍ ഇത് ഗണ്യമായി വർധിക്കുമെന്നും ബി.ബി.എം.പിയില്‍ പ്രവർത്തിക്കുന്ന വന്യജീവി സംരക്ഷകൻ പ്രസന്ന കുമാർ പറഞ്ഞു. ബി.ബി.എം.പി ഹെല്‍പ് ലൈനായ 9902794711 എന്ന നമ്ബറിലേക്കാണ് വിളിക്കേണ്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group