Home Featured വെള്ളക്കെട്ട് നിരീക്ഷിക്കാൻ സെൻസറുകളുമായി ബി.ബി.എം.പി

വെള്ളക്കെട്ട് നിരീക്ഷിക്കാൻ സെൻസറുകളുമായി ബി.ബി.എം.പി

by admin

ബംഗളൂരു: ബംഗളൂരുവില്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് നിരീക്ഷിക്കാൻ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച്‌ ബൃഹത് ബംഗളൂരു മഹാനഗര പാലികെ. ഓരോ സമയത്തെയും ജലനിരപ്പ് പരിശോധിക്കാൻ 124 സെൻസറുകളാണ് മഴവെള്ള ചാലുകളില്‍ സ്ഥാപിച്ചിട്ടുള്ളത്.

സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ കേന്ദ്രമാണ് സെൻസറുകള്‍ സ്ഥാപിച്ചത്. ഇതിലെ ഡാറ്റ തത്സമയം മഹാനഗര പാലികെയുടെ കേന്ദ്രങ്ങളിലും ലഭിക്കും. സെൻസറുകള്‍ സൗരോർജത്തിലാണ് പ്രവർത്തിക്കുക. സെൻസറിലെ വിവരങ്ങള്‍ കൃത്യസമയത്ത് നടപടികളെടുക്കാൻ സഹായകമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group