Home Featured ബെംഗളൂരു : നഗരത്തിലെ പാർക്കുകൾ പരിചരിക്കാൻ മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കാനൊരുങ്ങി ബി.ബി.എം.പി

ബെംഗളൂരു : നഗരത്തിലെ പാർക്കുകൾ പരിചരിക്കാൻ മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കാനൊരുങ്ങി ബി.ബി.എം.പി

by admin

ബെംഗളൂരു : വേനൽച്ചൂട് കൂടിവരുന്ന സാഹചര്യത്തിൽ നഗരത്തിലെ 1,280 പാർക്കുകൾ പരിചരിക്കാൻ മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കാനൊരുങ്ങി ബൃഹദ് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.).ബെംഗളൂരു ജല അതോറിറ്റിയിൽനിന്നാണ് ശുദ്ധീകരിച്ച വെള്ളം വാങ്ങുന്നത്.ബി.ബി.എം.പി.യുടെ കീഴിലുള്ള പാർക്കുകളിലെ കുഴൽക്കിണറുകളുടെ അവസ്ഥ സംബന്ധിച്ച് ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്. കുഴൽക്കിണറുകൾ മോശമായ സ്ഥലങ്ങളിൽ അടിയന്തരമായി വെള്ളമെത്തിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കാനാണ് നിർദേശം.ശുദ്ധീകരണപ്ലാൻ്റുകൾക്ക് സമീപത്തുള്ള പാർക്കുകളായിരിക്കും ഇത്തരത്തിൽ പരിചരിക്കുന്നത്.

മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കോടതിയെ കാണിക്കാം, അപരിചിതര്‍ക്ക് നല്‍കില്ലെന്ന് സര്‍വകലാശാല

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് കോടതിയെ കാണിക്കാമെന്ന് ഡല്‍ഹി സർവകലാശാല.എന്നാല്‍, അപരിചിതരെ കാണിക്കാൻ കഴിയില്ലെന്ന് ഇന്നലെ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സർവകലാശാലയുടെ മുൻ വിദ്യാർത്ഥി ഇപ്പോള്‍ ഇന്ത്യൻ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ ബിരുദ സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്നാണ് ആക്ടിവിസ്റ്റ് നീരജ് ശർമ്മ ആവശ്യപ്പെടുന്നത്. തങ്ങള്‍ക്ക് മറച്ചുവയ്ക്കാൻ ഒന്നുമില്ല. 1978ലെ ബി.എ സർട്ടിഫിക്കറ്റ് കോടതിയെ കാണിക്കാം. പക്ഷെ രാഷ്ട്രീയലക്ഷ്യത്തോടെ വരുന്ന അപരിചിതർക്ക് സർട്ടിഫിക്കറ്റ് പരിശോധന അനുവദിക്കാൻ കഴിയില്ലെന്ന് ഡല്‍ഹി സർവകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത വാദിച്ചു.

1978ല്‍ മോദി പൊളിറ്റിക്കല്‍ സയൻസില്‍ ബിരുദം നേടിയതിന്റെ വിവരങ്ങളാണ് വിവരാവകാശ നിയമം മുഖേന സർവകലാശാലയോട് ആക്ടിവിസ്റ്റ് ആവശ്യപ്പെട്ടത്. കേന്ദ്ര വിവരാവകാശ കമ്മിഷനും വിവരങ്ങള്‍ കൈമാറാൻ സർവകലാശാലയ്ക്ക് നിർദ്ദേശം നല്‍കിയിരുന്നു. 2017ലെ ഈ നടപടിക്കെതിരെ ഡല്‍ഹി സർവകലാശാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദമുഖങ്ങള്‍ പൂർത്തിയായതിനാല്‍ ജസ്റ്റിസ് സച്ചിൻ ദത്ത ഹർജിയില്‍ വിധി പറയാൻ മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group