Home Featured ബെംഗളൂരു∙ നഗരറോഡുകളിലെ കുഴികൾ നികത്താൻ ഇക്കോ ഫിക്സ് സാങ്കേതിക വിദ്യ പരീക്ഷിച്ച് ബിബിഎംപി

ബെംഗളൂരു∙ നഗരറോഡുകളിലെ കുഴികൾ നികത്താൻ ഇക്കോ ഫിക്സ് സാങ്കേതിക വിദ്യ പരീക്ഷിച്ച് ബിബിഎംപി

by admin

ബെംഗളൂരു∙ നഗരറോഡുകളിലെ തീരാദുരിതമായ കുഴികൾ നികത്താൻ ഇക്കോ ഫിക്സ് സാങ്കേതിക വിദ്യ പരീക്ഷിച്ച് ബിബിഎംപി. വ്യാപാര കേന്ദ്രമായ അവന്യൂ റോഡിലാണ് പുതിയ കുഴിയടപ്പ് പരീക്ഷിച്ചത്. കേന്ദ്ര സർക്കാരിന്റെ സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ബിബിഎംപി പദ്ധതി നടപ്പാക്കിയത്.കാലംതെറ്റിയെത്തുന്ന മഴ കാരണം റോഡുകളിലെ കുഴിയടപ്പ് ഫലപ്രദമാകാത്തത് ബിബിഎംപിക്ക് ഏറെ സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട്. ബ്രാൻഡ് ബെംഗളൂരു പ്രതിഛായയ്ക്ക് റോഡിലെ കുഴികൾ തടസ്സം നിൽക്കുന്നത് സർക്കാരിനും തലവേദനയാണ്. ഇതോടെയാണ് കുഴിയടപ്പിന് പലവിധ മാർഗങ്ങൾ ബിബിഎംപി തേടുന്നത്.

ഇക്കോഫിക്സ് സാങ്കേതിക വിദ്യ സ്റ്റീൽ പ്ലാന്റുകളിൽ ഇരുമ്പയിര് സംസ്കരണത്തിന് ശേഷം ബാക്കിവരുന്ന അവശിഷ്ടം നിശ്ചിത അനുപാതത്തിൽ കലർത്തിയുള്ള മിശ്രിതമാണ് ഇക്കോഫിക്സ്. രാജ്യത്ത് പ്രതിദിനം 1.9 കോടി ടൺ ഇരുമ്പയിര് മാലിന്യം തള്ളുന്നുണ്ടെന്നാണ് കണക്ക്. ഇത് ശാസ്ത്രീയമായി സംസ്കരിക്കാൻ കഴിയാത്തത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. മാലിന്യ പ്രശ്നം പരിഹരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ടാറിങ്ങിന് ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തത്.

You may also like

error: Content is protected !!
Join Our WhatsApp Group