ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ, പണം നൽകി പാർക്ക് ചെയ്യുന്ന സംവിധാനം 85 റോഡുകളിൽ കൂടി ബിബിഎംപി വ്യാപിപ്പിക്കുന്നു. നഗര റോഡുകളെ എ,ബി,സി കാറ്റഗറികളായി തിരിച്ചാകും പാർക്കിങ് ഫീ നിശ്ചയിക്കുകയെന്ന് ബിബിഎം പി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രതിവർഷ നിരക്കിൽ പണം നൽകി പാർക്കിങ് സ്ഥലം സ്വന്തമാക്കാൻ വാഹന ഉടമകളെ സംവിധാനം സഹായിക്കും. പാർപ്പിട മേഖലയിൽ ഉൾപ്പെടെ കൃത്യമായ പാർക്കിങ് കേന്ദ്രങ്ങൾ ഇല്ലാത്തത് ഗതാഗത കുരുക്കിന് ഇടയാക്കുന്നെന്ന പരാതികൾക്കിടെയാണ് നടപടി.
സ്കൂൾ പഠന സമയക്രമത്തിൽ മാറ്റത്തിന് ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു .
സ്കൂൾ പഠന സമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുളള കാര്യങ്ങൾക്ക് മാറ്റിവെക്കാമെന്നും റിപ്പോർട്ടിലുണ്ട്. മറ്റൊരു പ്രധാന ശുപാർശ അധ്യാപക പഠനത്തെ കുറിച്ചാണ്.
അധ്യാപക പഠനത്തിന് അഞ്ച് വർഷത്തെ കോഴ്‌സിനാണ് കമ്മിറ്റിയുടെ ശുപാർശ. പ്ലസ് ടുവിന് ശേഷം ടിടിസിക്കും ബിഎഡിനും പകരം അഞ്ച് വർഷത്തെ ഒറ്റ കോഴ്സെന്നതാണ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.