Home Featured ജലക്ഷാമം അനുഭവിക്കുന്ന കുടുംബങ്ങളുടെ വിവരശേഖരണവുമായി ബി.ബി.എം.പി

ജലക്ഷാമം അനുഭവിക്കുന്ന കുടുംബങ്ങളുടെ വിവരശേഖരണവുമായി ബി.ബി.എം.പി

ബംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളില്‍ കടുത്ത ജലക്ഷാമം അനുഭവിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി).നിലവില്‍ വരള്‍ച്ചയനുഭവിക്കുന്ന മേഖലകളെ പ്രത്യേക സോണുകളാക്കി തിരിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് ബി.ബി.എം.പി.ബംഗളൂരുവിലെ പല മേഖലകളും അനുഭവിക്കുന്ന കടുത്ത ജലക്ഷാമത്തെ നേരിടാനും സുഗമമായ ജലവിതരണത്തിനുമായി ബി.ബി.എം.പിയും ജലവിതരണ വകുപ്പും പല തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. 247 പ്രദേശങ്ങളിലാണ് പ്രധാനമായി ജലക്ഷാമം അനുഭവപ്പെടുന്നതെന്നാണ് ജലവിതരണ വകുപ്പിന്റെ കണക്ക്.

ഇതിന്റെ കൃത്യമായ വിവരങ്ങള്‍ ലഭിക്കാനാണ് സർവേ നടത്തുന്നത്. പ്രാഥമികമായി നടത്തിയ കണക്കെടുപ്പില്‍ മഹാദേവപുര, ബൊമ്മനഹള്ളി, നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങള്‍, ദക്ഷിണ മേഖലകള്‍ എന്നിവിടങ്ങളിലാണ് രൂക്ഷമായ പ്രതിസന്ധിയുള്ളത്. മഹാദേവപുര മേഖലയില്‍ 3.4 ലക്ഷവും മറ്റു പ്രദേശങ്ങളില്‍ മൂന്നു ലക്ഷം വീതവുമാണ് ജലദൗർലഭ്യം മൂലം പ്രയാസമനുഭവിക്കുന്നത് എന്നാണ് ബി.ബി.എം.പിയുടെ കണക്ക്. ബെഗാലുഗുണ്ഡെ, പീനിയ, കടു മല്ലേശ്വര, രാജാജി നഗർ, ചിക്ക്പേട്ട്, ഹൊസാക്കെറഹള്ളി, യെലച്ചനഹള്ളി, ബൊമ്മനഹള്ളി, മാറത്തഹള്ളി, എച്ച്‌.എസ്.ആർ ലേഔട്ട് എന്നിവയാണ് ജലക്ഷാമം കൂടുതല്‍ രൂക്ഷമായ മറ്റു പ്രദേശങ്ങള്‍.

ജലക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ഇതുവരെയും പ്രതിസന്ധിക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച്‌ ജെ.പി നഗറിലെ റോയല്‍ ലേക്ഫ്രണ്ട് ഹൗസിങ് സൊസൈറ്റി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ വരള്‍ച്ച വന്നതിനെ കോണ്‍ഗ്രസും ഭയക്കുന്നുണ്ട്.പലയിടങ്ങളിലും ഫ്ലാറ്റുകളിലെ താമസക്കാർ സമരത്തിനിറങ്ങിയത് സർക്കാറിന് കൂടുതല്‍ തലവേദനയാവുകയാണ്. ജലക്ഷാമം പല ബിസിനസുകളെയും കാര്യമായി ബാധിച്ചുതുടങ്ങിയിരിക്കുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോർട്ടുകള്‍. അമിതനിരക്ക് കൊടുത്ത് സ്വകാര്യ ടാങ്കറുകള്‍ വഴിയാണ് പലരും ഇപ്പോള്‍ വെള്ളമെത്തിക്കുന്നത്.

പ്രതിദിനം 500 ദശലക്ഷം ലിറ്റർ വെള്ളത്തിന്റെ ക്ഷാമം നഗരം നേരിടുന്നുണ്ടെന്നും 14,000 കുഴല്‍കിണറുകളില്‍ പകുതിയും വറ്റിയെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിട്ട് ഏതാനും ദിവസങ്ങളാവുന്നേയുള്ളൂ. നഗരത്തിലെ ആകെ ഉപയോഗത്തിന്റെ അഞ്ചിലൊന്ന് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. വാഹനം കഴുകാനും പൂന്തോട്ടം നനക്കാനും ശുദ്ധജലം ഉപയോഗിക്കരുതെന്നും ശുദ്ധീകരിച്ച ജലം നീന്തല്‍ക്കുളങ്ങളിലും മറ്റും ഉപയോഗിക്കരുതെന്നും ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജലം പാഴാക്കിയതിന് കഴിഞ്ഞ ദിവസം മാത്രം 400 പേരില്‍നിന്നായി 20 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്.

അതിന് തൊട്ടുമുമ്ബ് കാവേരി ജലം അനാവശ്യ കാര്യങ്ങള്‍ക്കുപയോഗിച്ചതിന് 22 കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം 1.10 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. വാണിജ്യ സ്ഥാപനങ്ങള്‍, അപ്പാർട്മെന്റുകള്‍, റസ്റ്റാറൻറുകള്‍ തുടങ്ങി പൊതു ഇടങ്ങളിലെല്ലാം എയ്റേറ്ററുകള്‍ (പൈപ്പുകളിലെ വെള്ളം ഒഴുകുന്ന അളവ് നിയന്ത്രിക്കുന്നത്) നിർബന്ധമാക്കിയത് കർശനമായി പാലിക്കാൻ ബി.ഡബ്ല്യൂ.എസ്.എസ്.ബി ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരുവിലെ ജലക്ഷാമം ചൂണ്ടിക്കാട്ടി കേരള വ്യവസായ മന്ത്രി പി. രാജീവ് ഐ.ടി കമ്ബനികളെ കേരളത്തിലേക്ക് ക്ഷണിച്ചത് വിവാദമായിരുന്നു. ബംഗളൂരുവിലെ ജലക്ഷാമം മേയിലും തുടർന്നാല്‍ ഹെസർഘട്ട തടാകത്തിലെ വെള്ളം ശുദ്ധീകരിച്ച്‌ നഗരത്തില്‍ വിതരണം ചെയ്യാനൊരുങ്ങുകയാണ് ജല അതോറിറ്റി.

ഭര്‍ത്താവിന്‍റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് വ്യാജ സിദ്ധൻ; യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 22 വര്‍ഷം കഠിന തടവും പിഴയും

ഭർത്താവിന്‍റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച വ്യാജ സിദ്ധന് 22 വർഷം കഠിന തടവും പിഴയും.പെരിങ്ങണ്ടൂർ പൂന്തുട്ടില്‍ വിട്ടില്‍ സന്തോഷ് സ്വാമി എന്ന സന്തോഷ് കേശവനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. ഒരു വീട്ടമ്മയുടെ ദുരവസ്ഥയും അന്തവിശ്വാസവും മുതലെടുത്ത് നിരന്തര ലൈംഗിക പീഡനം നടത്തിയ കേസിലാണ് 34 കാരനായ വ്യാജ സിദ്ധനെ കോടതി ശിക്ഷിച്ചത്.2016 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭർത്താവിന്‍റെ മദ്യപാനം നിർത്താനായാണ് വീട്ടമ്മയ്ക്ക് പ്രതി ചില പൂജകള്‍ നിർദ്ദേശിച്ചത്. പൂജയ്ക്കും പ്രാർത്ഥനയ്ക്കുമായെന്ന് പറഞ്ഞ് യുവതിയെ പ്രതിയുടെ വീടിനടുത്തുള്ള പെരിങ്ങണ്ടൂരുള്ള അമ്ബലത്തിലേക്ക് വിളിച്ച്‌ വരുത്തി.

അവിടെ നിന്ന് വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ യുവതിയെ സന്തോഷ് സ്വാമി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം യുവതിയുടെ വീട്ടിലെത്തി പീഡനം വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു.വീട്ടമ്മയുടെ ദുരവസ്ഥ മുതലെടുത്ത് പിന്നിട് തൃശ്ശൂർ മെഡിക്കല്‍ കോളേജ്ജിനടുത്തുള്ള ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയും പീഡിപ്പിച്ചു. 18 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. കുന്നംകുളം പോക്സോ കോടതി 22 വർഷം കഠിന തടവിനും 1.10000 രൂപ പിഴയടക്കാനുമാണ് വിധിച്ചത്. ഈ പ്രതിക്കെതിരെ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസും നിലവിലുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group