Home Featured രാജ്യത്താദ്യമായി സംസാര-ശ്രവണ വൈകല്യമുള്ള അഭിഭാഷകയുടെ വാദം കേട്ട് കര്‍ണാടക ഹൈക്കോടതി

രാജ്യത്താദ്യമായി സംസാര-ശ്രവണ വൈകല്യമുള്ള അഭിഭാഷകയുടെ വാദം കേട്ട് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: സംസാര-ശ്രവണ വൈകല്യമുള്ള അഭിഭാഷകയുടെ വാദം കേള്‍ക്കുന്ന രാജ്യത്തെ ആദ്യ കോടതിയായിമാറി കർണാടക ഹൈക്കോടതി.അഡ്വ: സാറാ സണ്ണിയാണ് ജസ്റ്റിസ് എം നാഗപ്രസന്ന അദ്ധ്യക്ഷനായ ബെഞ്ചിന് മുൻപാകെ തന്റെ കേസുമായി ബന്ധപ്പെട്ട വാദം പ്രസ്താവിച്ചത്. ഒരു അംഗീകൃത ആംഗ്യഭാഷ വ്യാഖ്യാതാവിന്റെ സഹായത്തോടു കൂടിയായിരുന്നു ഇത്.

ആംഗ്യഭാഷാ വ്യാഖാതാവ് മുഖേനയാണെങ്കിലും സാറ സണ്ണിയുടെ വിശദമായ വാദങ്ങള്‍ അഭിനന്ദനാർഹമാണെന്നും ഇത് കോടതിരേഖകളില്‍ ഉള്‍പ്പെടുത്തുമെന്നും ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു. സംസാര-ശ്രവണ വൈകല്യമുള്ള അഭിഭാഷകയുടെ വാദങ്ങള്‍ രേഖപ്പെടുത്തുന്ന ആദ്യ ഹൈക്കോടതിയായി കർണാടക ഹൈക്കോടതി ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് വാദത്തിനിടെ ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ അരവിന്ദ് കാമത്തും പറഞ്ഞു.

ഭർത്താവിനെതിരെ ഐപിസി സെക്ഷൻ 498 (എ), 504, 506, സ്ത്രീധനനിരോധന നിയമത്തിലെ 3,4 വകുപ്പുകള്‍ പ്രകാരം കേസെടുത്ത പരാതിക്കാരിക്ക് വേണ്ടിയാണ് സാറ ഹാജരായത്. കേസ് റദ്ദാക്കണമെന്നും ലുക്ക്‌ഔട്ട് സർക്കുലർ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു ഭർത്താവ് കോടതിയെ സമീപിച്ചിരുന്നു. അഭിഭാഷകയായ സാറക്കുവേണ്ടി ഒരു ആംഗ്യഭാഷാ വ്യാഖാതാവിനെ നിയമിക്കണമെന്ന് കർണാടക ഹൈക്കോടതി നേരത്തെ രജിസ്ട്രിയോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു.

വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞു; 10 വയസുകാരി ഉൾപ്പെടെ രണ്ട് മരണം.

ഇടുക്കി* : ഇടുക്കി രാജാക്കാട് കുത്തുങ്കലില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് പത്ത് വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ശിവഗംഗ സ്വദേശി റെജീന(35) ആണ് അപകടത്തില്‍ മരിച്ച ഒരാള്‍.തമിഴ്‌നാട് ശിവഗംഗയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ്‌ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group