ബംഗളൂരു: നഗരത്തിലെ ജനസാന്ദ്രതയേറിയ മാർക്കറ്റ് ഹബ്ബുകളിലെയും വാണിജ്യ തെരുവുകളിലെയും ഇടുങ്ങിയ തെരുവുകള്‍ തൂത്തുവാരി പൊടിശല്യം കുറക്കുന്നതിന് ഓട്ടോറിക്ഷയേക്കാള്‍ ചെറുതും ബാറ്ററിയില്‍ പ്രവർത്തിക്കുന്നതുമായ 86 ചെറിയ മെക്കാനിക്കല്‍ സ്വീപ്പറുകള്‍ വാങ്ങാൻ പൗരസമിതി തീരുമാനിച്ചു.ബൃഹദ് ബംഗളൂരു മഹാനഗര പാലികെക്ക് (ബി.ബി.എം.പി) നിലവില്‍ 25 മെക്കാനിക്കല്‍ സ്വീപ്പറുകളുണ്ടെങ്കിലും അവക്ക് ഒരു ലോറിയുടെ വലുപ്പമാണ്. ഇതിന് ഓള്‍ഡ് പേട്ട് ഏരിയയിലെ ബൈലെയ്‌നുകള്‍, ശിവാജിനഗർ, നഗരത്തിലെ മറ്റ് നിരവധി മാർക്കറ്റ് ഹബ്ബുകള്‍ തുടങ്ങിയ ഇടുങ്ങിയ തെരുവുകളില്‍ പ്രവേശിക്കാൻ കഴിയില്ല.
പൊടി കുറക്കാൻ മെക്കാനിക്കല്‍ സ്വീപ്പിങ് ദീർഘകാലമായുള്ള ആവശ്യമാണ്. രണ്ട് ക്യൂബിക് മീറ്ററില്‍ താഴെ ശേഷിയുള്ള ബാറ്ററിയില്‍ പ്രവർത്തിക്കുന്ന ഇവി മെക്കാനിക്കല്‍ സ്വീപ്പിങ് മെഷീനുകള്‍ വാങ്ങുന്നതിന് 15ാം ധനകാര്യ കമീഷൻ ഗ്രാന്റിന് കീഴില്‍ സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചതായി ബി.ബി.എം.പി നല്‍കിയ ടെൻഡറുകളില്‍ പറയുന്നു.
86 ചെറുകിട ഇവി മെക്കാനിക്കല്‍ സ്വീപ്പറുകളുടെ മൂല്യം 5.8 കോടി രൂപയാണ്. വരുന്ന വേനല്‍ക്കാലത്തോടെ നഗരത്തിലെ വാണിജ്യ കേന്ദ്രങ്ങളില്‍ ഈ വാഹനങ്ങള്‍ വിന്യസിക്കുമെന്ന് ബംഗളൂരു ഖരമാലിന്യ മാനേജ്‌മെന്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എം.എല്‍) അധികൃതർ പറഞ്ഞു.
24 മണിക്കൂര്‍ തരും, ധിക്കരിച്ചാല്‍ പ്രത്യാഘാതം 10 കോടിയില്‍ ഒതുങ്ങില്ല; നയൻതാരക്ക് വീണ്ടും ധനുഷിന്റെ നോട്ടീസ്
തന്റെ പ്രണയത്തേക്കുറിച്ചും വിവാഹത്തേക്കുറിച്ചുമെല്ലാം പറയുന്ന ഡോക്യുമെന്ററിയില്‍ നാനും റൗഡി താൻ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ആവശ്യപ്പെട്ടതിന് നടൻ ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ഇനത്തില്‍ ചോദിച്ചെന്ന നയൻതാരയുടെ തുറന്നു പറച്ചില്‍ ഏറെ ചർച്ചയായിരുന്നു.ധനുഷിന്റെ അനുമതിയില്ലാതെ നയൻതാര ആ ദൃശ്യങ്ങള്‍ തന്റെ ഡോക്യൂമെന്ററിയില്‍ ഉള്‍പ്പെടുത്തി. ഇതോടെ, വിവാദം കത്തി. നയൻതാരയ്ക്ക് അന്ത്യശാസനവുമായി ധനുവിഷിന്റെ വക്കീല്‍ നോട്ടീസെത്തി.
24 മണിക്കൂറിനകം വിവാദ ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ നയന്‍താരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനുമെതിരെ 10 കോടി രൂപ ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ധനുഷിന്റെ അഭിഭാഷകന്‍ പ്രസ്താവനയില്‍ അറിയിച്ചത്. എന്നാല്‍, നയൻതാരയും ടീമും ഇതിന് തയ്യാറായില്ല. ഇതോടെ, മറ്റൊരു നോട്ടീസ് കൂടി അയച്ചിരിക്കുകയാണ് ധനുഷ് ഇപ്പോള്‍. 24 മണിക്കൂറിനുള്ളില്‍ വീഡിയോ നീക്കാം ചെയ്തില്ലെങ്കില്‍ പ്രത്യാഘാതം 10 കോടി രൂപയില്‍ ഒതുങ്ങില്ലെന്നും ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്യുമെന്ററില്‍ ഉള്‍പ്പെടുത്താനായി ധനുഷിനോട് അനുവാദം ചോദിച്ച പിന്നണി ദൃശ്യം ചിത്രീകരിച്ചത് തന്റെ ഫോണിലാണെന്ന നയൻതാരയുടെ വാദത്തിനും ധനുഷിന്റെ അഭിഭാഷകൻ മറുപടി പറയുന്നുണ്ട്. ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങള്‍ ചിത്രീകരിക്കാൻ എൻ്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് ധനുഷിന്റെ അഭിഭാഷകൻ നല്‍കുന്ന മറുപടി.