Home Featured ബെംഗളൂരുവിൽ 20 പാർക്കുകൾ കൂടി സ്ഥാപിക്കാൻ പദ്ധതിയുമായി ബിബിഎംപി

ബെംഗളൂരുവിൽ 20 പാർക്കുകൾ കൂടി സ്ഥാപിക്കാൻ പദ്ധതിയുമായി ബിബിഎംപി

by admin

ബെംഗളൂരു: ബെംഗളൂരുവിൽ 20 പാർക്കുകൾ കൂടി സ്ഥാപിക്കാൻ പദ്ധതിയുമായി ബിബിഎംപി. ഹോർട്ടികൾച്ചർ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. നഗരത്തിലെ പ്രധാന പ്രദേശങ്ങളിലാകും പുതിയ പാർക്കുകൾ സ്ഥാപിക്കുക.

ഇതിനായുള്ള ഫണ്ട് വരാനിരിക്കുന്ന ബജറ്റിൽ പ്രഖ്യാപിക്കും. മഹാദേവപുര, യെലഹങ്ക, ദാസറഹള്ളി, ബൊമ്മനഹള്ളി സോണുകളിലാണ് പാർക്കുകൾ തുറക്കാൻ ബിബിഎംപി പദ്ധതിയിടുന്നത്. ലാൽബാഗിൽ നിന്നും മറ്റിടങ്ങളിൽ നിന്നും ശേഖരിച്ച അപൂർവയിനം മരങ്ങൾ, പൂച്ചെടികൾ തുടങ്ങിയവയാണ് പാർക്കുകളിൽ പരിപാലിക്കുക. നഗരത്തിൽ പുതിയ പാർക്കുകൾ സ്ഥാപിക്കാൻ കഴിഞ്ഞ വർഷം ബിബിഎംപിയും നഗര വികസന വകുപ്പും പദ്ധതിയിട്ടിരുന്നു. എന്നാൽ ഫണ്ടിന്റെ അഭാവം വന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബറോടെ നഗരത്തിൽ വാർഡുതലത്തിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം കണ്ടെത്തി മിനി പാർക്കുകൾ ബിബിഎംപി നിർമിച്ചിരുന്നു. എന്നാൽ ഇവയിൽ വിശ്രമിക്കാനോ നടക്കാനോ സൗകര്യങ്ങളൊരുക്കിയിരുന്നില്ല. ഇത് ജനങ്ങളിൽ നിന്ന് വിമർശനത്തിനിടയാക്കിയിരുന്നു. നിലവിൽ പുതുതായി നിർമിക്കുന്ന പാർക്കുകളിൽ എല്ലാവിധ സൗകര്യങ്ങളുമൊരുക്കാനാണ് ബിബിഎംപിയുടെ തീരുമാനം.

You may also like

error: Content is protected !!
Join Our WhatsApp Group