ബെംഗളൂരു∙ നഗരത്തിലെ പ്രധാന റോഡുകളിൽ പേ ആൻഡ് പാർക്കിങ് സംവിധാനം പുനരാരംഭിക്കാൻ ബിബിഎംപി. എംജി റോഡ്, ബ്രിഗേഡ് റോഡ് ഉൾപ്പെടെ 14 ഇടങ്ങളിലാണ് റോഡരികിൽ പാർക്കിങ് സൗകര്യം പുനരാരംഭിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ഡിജിറ്റൽ സ്മാർട്ട് പാർക്കിങ്ങിനു പകരമാണ് നേരിട്ട് പാർക്കിങ് ഫീസ് പിരിക്കാൻ ഏജൻസികൾക്ക് അനുമതി നൽകുന്നത്.ഇരുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 15 രൂപയും കാറുകൾക്ക് 30 രൂപയുമാണ് ഈടാക്കുക. നഗര ഗതാഗത ഡയറക്ടറേറ്റ് (ഡൽറ്റ്) നിർദേശിച്ച റോഡുകളിലാണ് പാർക്കിങ്ങിന് ബിബിഎംപി കരാർ നൽകിയത്.
7 കോടിരൂപയാണ് പ്രതിവർഷം വരുമാനമായി ബിബിഎംപിക്കു ലഭിക്കുക. 5 വർഷം മുൻപ് നടപ്പിലാക്കിയ സ്മാർട്ട് പാർക്കിങ് സംവിധാനം ബിബിഎംപിക്കു കനത്ത നഷ്ടം ഉണ്ടാക്കിയതോടെയാണു പഴയ രീതിയിലുള്ള പാർക്കിങ് പുനരാരംഭിക്കുന്നത്.
പാർക്കിങ് ഫീസ് ഈടാക്കുന്ന റോഡുകൾ എംജി റോഡ്, ബ്രിഗേഡ് റോഡ്, മ്യൂസിയം റോഡ്, കസ്തൂർബ റോഡ്, കാമരാജ് റോഡ്, ലാവല്ലെ റോഡ്, വുഡ് സ്ട്രീറ്റ്, കാസിൽ സ്ട്രീറ്റ്, മാഗരത്ത് റോഡ്, ലങ്ഫോഡ് റോഡ്, ഡിക്കിൻസൺ റോഡ്, ക്രസന്റ് റോഡ്, ചർച്ച് സ്ട്രീറ്റ്, ഡിസ്പെൻസറി റോഡ്
ഗുരുതരാവസ്ഥയിലായ രോഗിയുമായി ആംബുലൻസ് ഗതാഗതക്കുരുക്കില്‍ കിടന്നത് മണിക്കൂറുകള്‍; ചികിത്സ കിട്ടാതെ യുവാവ് മരിച്ചു
ഗുരുതരാവസ്ഥയിലായ രോഗിയുമായി ആംബുലൻസ് ഗതാഗതക്കുരുക്കില്‍ അകപ്പെട്ടത് മണിക്കൂറുകള്‍. മൂന്നാർ-ഉദുമല്‍പ്പേട്ട അന്തഃസംസ്ഥാനപാതയിലെ ഗതാഗതകുരുക്കിലാണ് ആംബുലൻസ് കുടുങ്ങിക്കിടന്നത്.ചികിത്സ വൈകിയതിനാല്‍ വിഷം ഉള്ളില്‍ച്ചെന്ന് അത്യാസന്നനിലയിലായ മറയൂർ മേലാടിയില്‍ രാജൻ (42) ചികിത്സ കിട്ടാതെ മരണത്തിനു കീഴടങ്ങി. കുരുക്കുമാറ്റി ഒരു മണിക്കൂറിന് ശേഷം ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അന്തഃസംസ്ഥാന പാതയിലെ ചിന്നാർ എസ് വളവിലാണ് സംഭവം.
വീതിക്കുറവും ഇരുവശങ്ങളിലുമുള്ള വലിയ കട്ടിങ്ങും കാരണം ഈ പാതയില്‍ ദിവസവും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു. ഞായറാഴ്ച രാവിലെയാണ്, വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ രാജനെ വീട്ടില്‍ കണ്ടെത്തിയത്. ഉടനെ 108 ആംബുലൻസില്‍ തമിഴ്നാട്ടിലെ ഉദുമല്‍പ്പേട്ട താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവ ഴിയാണ് കുരുക്കില്‍പ്പെട്ടത്. ആംബുലൻസ് കടത്തിവിടാൻ മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർ ഉള്‍പ്പെടെ ശ്രമിച്ചെങ്കിലും റോഡിന്റെ വീതിക്കുറവും ഇരുവശങ്ങളിലുമുള്ള കട്ടിങ്ങും കാരണം കഴിഞ്ഞില്ല. പിന്നീട് ഉദുമല്‍പ്പെട്ടയിലെ ആശുപത്രിയില്‍ എത്തിച്ച് ഏതാനും മിനിട്ടുകള്‍ക്കകം രാജൻ മരിച്ചു.
ഈ പാതയിലെ മറയൂർ മുതല്‍ തമിഴ്നാട്ടിലെ ഒൻപതാർ വരെയുള്ള 34 കിലോമീറ്റർ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വനമേഖലയിലൂടെ പോകുന്ന പാതയ്ക്ക് വീതിയില്ലാത്തതാണ് കാരണം. ഇരുവശത്തും വലിയ കൊക്കയുമാണ്. റോഡ് ടാർ ചെയ്ത് കഴിഞ്ഞപ്പോഴേക്കും ഇരുവശത്തും വലിയ കട്ടിങ്ങുമുണ്ടായി. 10 വർഷം മുൻപ് തമിഴ്നാട് അതിർത്തിയിലെ 18 കിലോമീറ്റർ റോഡ് ബിഎംബിസി നിലവാരത്തില്‍ നവീകരിച്ചിരുന്നു. മറയൂർ- ചിന്നാർ റോഡ് കഴിഞ്ഞ മാസം ബിഎംബിസി നിലവാരത്തില്‍ 9.15 കോടി ചെലവില്‍ നവീകരിച്ചിരുന്നു.
റോഡിന്റെ മുകള്‍വശം നന്നായി എങ്കിലും ഇരുവശങ്ങളിലും വലിയ കട്ടിങ്ങുകള്‍ രൂപംകൊണ്ടു. പാതയ്ക്ക് വീതിയില്ലാത്തതിനാല്‍ കട്ടിങ്ങുകളില്‍ ഇറക്കാൻ ഡ്രൈവർമാർക്ക് ഭയമാണ്. ഇതും ഗതാഗതക്കുരുക്കിന് ഒരു കാരണമാണ്