Home Featured ബെംഗളൂരു: പാർപ്പിട മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ട്രേഡ് ലൈസൻസ് പുതുക്കൽ :പുതിയ മാനദണ്ഡങ്ങളുമായി ബിബിഎംപി

ബെംഗളൂരു: പാർപ്പിട മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ട്രേഡ് ലൈസൻസ് പുതുക്കൽ :പുതിയ മാനദണ്ഡങ്ങളുമായി ബിബിഎംപി

by admin

ബെംഗളൂരു: പാർപ്പിട മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ട്രേഡ് ലൈസൻസ് പുതുക്കുന്നതിനുളള പുതിയ മാനദണ്ഡങ്ങളുമായി ബിബിഎംപി.40 മീറ്ററിൽ കുറവ് വീതിയുള്ള റോഡുകളിലെ കടകളുടെ വ്യാപാര ലൈസൻസുകൾ പുതുക്കി നൽകില്ല. പാർപ്പിട മേഘലകൾ കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനങ്ങൾ കൂടുന്നത് സംബന്ധിച്ച് പരാതികൾ കൂടുന്നതോടെയാണ് നിയന്ത്രണം കടുപ്പിക്കുന്നത്.

പെർമിറ്റില്ലാത്ത കെട്ടിടങ്ങൾ, ചട്ടം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾ, പാർക്കിങ് മേഖലകൾ എന്നിവയിലെ വ്യാപാര സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകില്ലെന്ന് ബിബിഎംപി ചീഫ് കമ്മീഷണറിൻ്റെ ഉത്തരവിൽ പറയുന്നു.പ്രതി ദിനം 100 കിലോയിലിൽ കൂടുതൽ മാലിന്യം വരുന്ന ഹോട്ടലുകൾ ഇത് സംസ്ക്കരിക്കാൻ അംഗീക്യത ഏജൻസികൾക്ക് തന്നെ കൈമാറണം.

ഓൻ എന്‍റെ കാലിമ്മേല്‍ കസേരയിട്ടേന്, ഞാൻ ഓനെ അടിച്ച്‌!’; വൈറലായി വടകര സ്വദേശിയായ രണ്ടാം ക്ലാസുകാരിയുടെ പരാതി

സോഷ്യല്‍ മീഡിയയില്‍ വൈറലായി വടകര മയ്യന്നൂർ എംസിഎം യുപി സ്കൂളിലെ രണ്ടാം ക്ലാസുകാരി ഇഷാൻവി. തനിക്കെതിരെ അദ്നാന്‍ എന്ന വിദ്യാര്‍ഥി പരാതി നല്‍കിയിട്ടുണ്ടോ എന്നറിയാനായി അധ്യാപകനോട് ചോദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ലക്ഷത്തോളം ആളുകള്‍ കണ്ടത്.ചോദ്യം കേട്ടു നില്‍ക്കുന്ന അധ്യാപകന്‍ തന്നെയാണ് സംഭവത്തിന്റെ വീഡിയോയും എടുത്തിട്ടുള്ളത്.ആരാണ് പരാതി നല്‍കാന്‍ സാധ്യതയെന്ന് അധ്യാപകന്‍ ചോദിക്കുമ്ബോള്‍ അദ്നാന്‍ ആകുമെന്നാണ് ഇഷാന്‍വി മറുപടി പറഞ്ഞത്. പരാതി നല്‍കാന്‍ മാത്രം കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍ “ഓൻ എന്‍റെ കാലിമ്മേല്‍ കസേരയിട്ടേന്…

ഞാൻ ഓനെ അടിച്ച്‌” എന്നാണ് കൊച്ചു മിടുക്കി ഉത്തരം നല്‍കുന്നത്. ഇവിടെ പരാതി ലഭിച്ചില്ലെന്ന് അധ്യാപകന്‍ പറയുമ്ബോള്‍ കംപ്ലയിന്റ് ചെയ്തെന്നാണല്ലോ ഓന്‍ പറയുന്നത് എന്നായിരുന്നു ഇഷാന്‍വി പറയുന്നത്.ഇനി ഇങ്ങനെയെന്തെങ്കിലും പ്രശ്നം വന്നാല്‍ ഓഫീസ് റൂമില്‍ വന്ന് പറയണമെന്ന് അധ്യാപകന്‍ പറയുമ്ബോള്‍ അത് അനുസരിച്ച്‌ ഇഷാന്‍വി മടങ്ങുന്നതാണ് വീഡിയോയുടെ അവസാനത്തില്‍ കാണിക്കുന്നത്. കൊച്ചു മിടുക്കിയുടെ ആത്മവിശ്വാസത്തോടെയുള്ള സംഭാഷണത്തിനാണ് സോഷ്യല്‍ മീഡിയയില്‍ കയ്യടികള്‍ നിറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group