Home Featured അനധികൃത ബാനർ സ്ഥാപിച്ച കർണാടക പി.സി.സി. ക്ക് 50,000 രൂപ പിഴ

അനധികൃത ബാനർ സ്ഥാപിച്ച കർണാടക പി.സി.സി. ക്ക് 50,000 രൂപ പിഴ

by admin

ബെംഗളൂരു:ക്വീൻസ് റോഡിലെ കെ.പി.സി.സി. ഓഫീസിന് മുന്നിൽ അനധികൃതമായി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിന് 50,000 രൂപയടയ്ക്കാൻ പി.സി.സി. ക്ക് നോട്ടീസ് നൽകി ബെംഗളൂരു കോർപ്പറേഷൻ.

പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ പേരിലാണ് ബി.ബി.എം.പി. ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്. അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡും ഉദ്യോഗസ്ഥർ നീക്കം ചെയ്തു. നേരത്തേ അനധികൃതമായി ഫ്ലക്സുകളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബെംഗളൂരുവിന്റെ ചുമതലകൂടിയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇതിനുപിന്നാലെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് അനുമതിയില്ലാതെ സ്ഥാപിച്ച ഫ്ലക്‌സുകളും ബാനറുകളും നീക്കംചെയ്യുന്ന പ്രവൃത്തി കോർപ്പറേഷൻ തുടങ്ങുകയും ചെയ്തു.

രാജീവ് ഗാന്ധിയുടേയും മുൻ മുഖ്യമന്ത്രി ദേവരാജ് അരസിന്റേയും ജന്മദിനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ലക്സാണ് കെ.പി.സി.സി. ഓഫീസിന് സമീപത്തുനിന്നും ബി.ബി.എം.പി. അധികൃതർ നീക്കിയത്. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group