ബെംഗളുരു: കോവിഡ് പരിശോധനക്ക് വിസമ്മതിച്ച യുവാവിനെ ബിബിഎംപി ഉദ്യോഗസ്ഥർ നിഷ്കരുണം മർദിക്കുന്നതിന്റെ ദൃശ്വങ്ങൾ പുറത്തായി. ബിബിഎംപിയുടെ സൗത്ത് സോണിൽ പെട്ട ചിക്കപെട്ട് നിയോജക മണ്ഡലത്തിലെ ധർമമായ സ്വാമി ടെംപിൾ വാർഡിലെ നാഗർത്ത് പെട്ടിലാണ് സംഭവം.

നീല ഷർട്ട് ധരിച്ച യുവാവിനെ നിർബന്ധപൂർവ്വം പരിശോധനാ കൗണ്ടറിനടുത്തേക്ക് രണ്ട് ഉദ്യോഗസ്ഥർ ബലമായി പിടിച്ചുവലിച്ച് കൊണ്ടുവരുന്നതും പ്രതിരോധിക്കാൻ ശ്രമിച്ച യുവാവിഡിനെ മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ കൗണ്ടറിൽ ഇരുന്ന ജീവനക്കാരിൽ ഒരാൾ എഴുന്നേറ്റ് വന്ന് ജീവനക്കാരെ പിടിച്ചു മാറ്റുന്നതും ബഹളം കണ്ട് അത് വഴി കടന്നു വന്ന ചിലർ യുവാവിനെ മർദിക്കരുതെന്ന് അഭ്വർഥിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
ബംഗളുരുവിൽ ഉച്ചയോടെ സൂര്യന് ചുറ്റും പ്രകാശ വലയം ; അത്ഭുതത്തോടെ നിവാസികൾ ,എന്താണ് ‘സൺ ഹാലോ ‘?