ബംഗളൂരു: ബി.ബി.എം.പി അസി. കമീഷണർ ബസവരാജ് മഗ്ഗിയുടെ കലബുറഗിയിലെ വീട്ടില്‍ വ്യാഴാഴ്ച ലോകായുക്ത നടത്തിയ റെയ്ഡില്‍ കാസിനൊ നാണയങ്ങളും പുലിനഖവും പിടികൂടി.
14 ലക്ഷം മൂല്യമുള്ള നാണയങ്ങളും രണ്ടു നഖങ്ങളുമാണ് പിടിച്ചെടുത്തത്.അഴിമതിയും കൈക്കൂലിയും സംബന്ധിച്ച പരാതികളെത്തുടർന്നാണ് ലോകായുക്ത എസ്.പി ജോണ്‍ ആന്റണിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.