ബെംഗളൂരു : കേരളം മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നും 72 മണിക്കൂർ മുൻപ് എടുത്ത ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റില്ലാതെ കർണാടകയിലെത്തുന്നവർക്ക് ക്വാറന്റീനിൽ കഴിയാൻ എട്ട് ഹോട്ടലുകൾ ഏർപ്പാടാക്കി ബി.ബി.എം.പി. ഈ ഹോട്ടലുകളിലെ താമസം സൗജന്യമായിരിക്കും.നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ നഗരത്തിലെത്തുമ്പോൾ നടത്തുന്ന കോവിഡ് പരിശോധനയുടെ ഫലം ലഭിക്കുന്നതുവരെയാണ് ഹോട്ടലുകളിൽ കഴിയേണ്ടത്.
ഈ പട്ടികയിലുള്ള ഹോട്ടലുകളിലല്ലാതെ മറ്റ് ഹോട്ടലുകളിലും കഴിയാൻ അവസരമുണ്ട് എന്നാൻ ഇതിന്റെ ചെലവ് സ്വയം വഹിക്കേണ്ടിവരും.കഴിഞ്ഞദിവസങ്ങളിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെയെത്തിയവർക്ക് പരിശോധനാഫലം ലഭിക്കുന്നതുവരെ താമസസ്ഥലത്ത് ക്വാറിൽ കഴിയാനായിരുന്നു നിർദ്ദേശം.
ഇനിയുള്ള ദിവസങ്ങളിൽ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ റെയിൽവേ സ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും എത്തുന്നവരിൽ നിന്ന് സ്രവങ്ങളുടെ സാംപിളുകൾ ശേഖരിച്ചശേഷം തൊട്ടടുത്ത ഹോട്ടലുകളിലെത്തിക്കാനാണ് ബി.ബി.എം.പി. ആരോഗ്യവിഭാഗം ലക്ഷ്യമിടുന്നത്.ഇതിനായി പ്രത്യേകം വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.