ബെംഗളൂരു: കോവിഡ് വ്യാപനം ശക്തമായി തുടരുന്ന ബെംഗളൂരുവിൽ കോവിഡ് പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാൻ ബിബിഎംപിയുടെ എട്ട് സോണുകളിലും നോഡൽ ഓഫീസർമാരെ നിയമിച്ചു.
വെള്ളപൊക്കം തടയാൻ ബിബിഎംപി 60 കോടി രൂപ അനുവദിച്ചു
മനോജ് കുമാർ മീണ (ബെംഗളൂരു ഈസ്റ്റ്) ഉജ്ജ്വൽ കുമാർ ഘോഷ് (ബെംഗളൂരു വെസ്റ്റ്), ഡോ. രവികുമാർ സുർപൂർ (ബൊമ്മനഹള്ളി), അൻപു കുമാർ (യെലഹങ്ക), പങ്കജ് കുമാർ പാണ്ഡ (ബെംഗളുരു സൗത്ത്), മഞ്ജുള (മഹാദേവ പുര), ഡോ. പി. സി. ജാഫർ ( ദാസറഹള്ളി), ഡോ. ആർ വിശാൽ (രാജരാജേശ്വരി നഗർ) എന്നിവരെയാണ് നോഡൽ ഓഫീസർമാരായി നിയമിച്ചത്.
കള്ളനോട്ട് നൽകി വാങ്ങിയത് 500 കിലോ കഞ്ചാവ് ;ബംഗളുരു പോലീസിന്റെ സിനിമ സ്റ്റൈൽ ഓപ്പറേഷൻ
അതേസമയം ബെംഗളൂരുവിൽ തിങ്കളാഴ്ചയും 1500 ന് മുകളിൽ പ്രതിദിന കോവിഡ് രേഖപ്പെടുത്തി. 1742 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 16259 ആയി ഉയർന്നു. 1356 പേരാണ് തിങ്കളാഴ്ച രോഗ മുക്തി നേടിയത്. നഗരത്തിൽ ഒമ്പത് കോവിഡ് മരണവും രേഖപ്പെടുത്തി.