Home ടെക്നോളജി ബെംഗളൂരുവിലെ യാത്ര മിന്നല്‍ വേഗത്തിലാക്കാൻ ‘ബിബിസി’; 74 കി.മീറ്ററിലെ വമ്ബൻ പദ്ധതി, നഷ്ടപരിഹാര വിതരണം ആരംഭിച്ചു

ബെംഗളൂരുവിലെ യാത്ര മിന്നല്‍ വേഗത്തിലാക്കാൻ ‘ബിബിസി’; 74 കി.മീറ്ററിലെ വമ്ബൻ പദ്ധതി, നഷ്ടപരിഹാര വിതരണം ആരംഭിച്ചു

by admin

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ബെംഗളൂരു ബിസിനസ് കോറിഡോർ (ബിബിസി) പദ്ധതി നടപടികള്‍ വേഗത്തിലാക്കി കർണാടക സർക്കാർ.പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ ആദ്യ 100 ഏക്കറിനുള്ള നഷ്ടപരിഹാര വിതരണം ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ആരംഭിച്ചു. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ നാല് ശതമാനം മാത്രമാണിത്.74 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി മുൻപ് പെരിഫറല്‍ റിംഗ് റോഡ് പ്രോജക്റ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് നേരിയ മാറ്റങ്ങളോടെ ബെംഗളൂരു ബിസിനസ് കോറിഡോർ എന്ന പേരില്‍ പദ്ധതി വീണ്ടും സജീവമാക്കുകയായിരുന്നു.നഷ്ടപരിഹാര വിതരണം വരും ദിവസങ്ങളില്‍ കൂടുതല്‍ വേഗത്തിലാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ വെള്ളിയാഴ്ചയോടെ അധികമായി 300 ഏക്കർ ഭൂമിക്കുള്ള നഷ്ടപരിഹാര വിതരണം നടത്താനാണ് പ്രതീക്ഷിക്കുന്നതെന്ന് ബെംഗളൂരു ബിസിനസ് കോറിഡോർ ചെയർപേഴ്സണ്‍ എല്‍ കെ അതീഖ് പറഞ്ഞു.

പദ്ധതിക്ക് ആകെ 2,560 ഏക്കർ ഭൂമി ആവശ്യമുണ്ട്. ഇതില്‍ ഏകദേശം 140 ഏക്കർ ഭൂമി തർക്കങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണ്. 45 ഭൂവുടമകള്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു. നഷ്ടപരിഹാരത്തിനായി ആറ് തരം ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്.ഭൂമി വിജ്ഞാപനം ചെയ്യപ്പെട്ടാല്‍, ഉടമകള്‍ക്ക് അവരുടെ ഭൂമിയില്‍ വികസന പ്രവർത്തനങ്ങള്‍ നടത്താനോ വില്‍ക്കാനോ കഴിയാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. ഇത് അവരുടെ സാമ്ബത്തിക ഭാവിയെ സാരമായി ബാധിക്കുന്നു. ഈ വിഷയത്തില്‍ സർക്കാർ അടിയന്തരമായി ഇടപെട്ട് ഭൂവുടമകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാണ് ആവശ്യം.117 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു ബിസിനസ് കോറിഡോർബെംഗളൂരു നഗരത്തിലുടനീളമുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് 117 കിലോമീറ്റർ (ഒന്നാം ഘട്ടത്തില്‍ 73 കിലോമീറ്റർ, രണ്ടാം ഘട്ടത്തില്‍ 44 കിലോമീറ്റർ) ദൈർഘ്യമുള്ള ബെംഗളൂരു ബിസിനസ് കോറിഡോർ. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതിയാണ് ബെംഗളൂരു ബിസിനസ് കോറിഡോർ (ബിബിസി). 117 കിലോമീറ്റർ ദൈർഘ്യമുള്ള ആക്സസ് – കണ്‍ട്രോള്‍ഡ് എക്സ്പ്രസ് വേ നിലവില്‍ ഭൂമി ഏറ്റെടുക്കല്‍ ഘട്ടത്തിലാണ്. 2026 മാർച്ചോടെ സിവില്‍ വർക്ക് ടെൻഡറുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. കോറിഡോർ തുമകുരു റോഡ് (എൻ‌എച്ച്‌-4), ബല്ലാരി റോഡ്, ഓള്‍ഡ് മദ്രാസ് റോഡ്, സർജാപൂർ റോഡ്, ഹൊസൂർ റോഡ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ദേശീയ – സംസ്ഥാന പാതകളെ ബന്ധിപ്പിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group