Home Featured ബിജെപി അധികാരത്തില്‍ വരും, എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ബസവരാജ് ബൊമ്മെ

ബിജെപി അധികാരത്തില്‍ വരും, എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ബസവരാജ് ബൊമ്മെ

by admin

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അടുത്ത മത്സരമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളി, ഭരണകക്ഷിയായ ബിജെപി കേവല ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

എക്‌സിറ്റ് പോളുകള്‍ എക്‌സിറ്റ് പോളുകളാണ്. അവ നൂറ് ശതമാനം ശരിയാകില്ല. എല്ലാ എക്‌സിറ്റ് പോളുകളിലും പ്ലസ് അല്ലെങ്കില്‍ മൈനസ് അഞ്ച് ശതമാനം ഉണ്ടാകും. അത് മുഴുവന്‍ സാഹചര്യത്തെയും മാറ്റുമെന്നും ബൊമ്മൈ പറഞ്ഞു. താഴെതട്ടില്‍നിന്നുള്ള ഞങ്ങളുടെ വിവരങ്ങള്‍ വളരെ വ്യക്തമാണെന്നും ഞങ്ങള്‍ക്ക് നൂറ് ശതമാനം ഭൂരിപക്ഷം ലഭിക്കുമെന്നും ബൊമ്മെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഉയര്‍ന്ന വോട്ടിംഗ് ശതമാനം കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന്, ഇത് മറിച്ചാണെന്നും ബൊമ്മെയി പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസിനു മുന്‍തൂക്കമെന്ന് എക്സിറ്റ് പോള്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ കടുത്ത പോരാട്ടത്തില്‍ കോണ്‍ഗ്രസിനു മുന്‍തൂക്കമെന്ന് എക്സിറ്റ് പോള്‍ പ്രവചനം.224 അംഗ സഭയില്‍ ഭൂരിപക്ഷത്തിനുവേണ്ടത് 113 പേരുടെ പിന്തുണയാണ്. ശനിയാഴ്ചയാണു വോട്ടെണ്ണല്‍. ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.

ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ, ന്യൂസ് 24-ടുഡേയ്സ് ചാണക്യ, ടൈംസ് നൗ- ഇടിജി, സീ ന്യൂസ്- മാട്രിസ്, ഇന്ത്യാ ടിവി-സിഎന്‍എക്സ് എന്നിവ കോണ്‍ഗ്രസിനു ഭൂരിപക്ഷം പ്രവചിക്കുന്നു. ന്യൂസ് നേഷന്‍-സിജിഎസ്, സുവര്‍ണന്യൂസ്-ജന്‍കി ബാത് എന്നീ ഏജന്‍സികളുടെ പ്രവചനം ബിജെപി ഭൂരിപക്ഷം നേടുമെന്നാണ്.

ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ജെഡി-എസിന്‍റെ തീരുമാനം നിര്‍ണായകമാകും. അതേസമയം, ജെഡി-എസിന് ഇരുപതിനും മുപ്പതിനും ഇടയില്‍ സീറ്റുകള്‍ മാത്രമാണ് മിക്ക ഏജന്‍സികളുടെ പ്രവചനം.

2018ല്‍ കര്‍ണാടകയില്‍ തൂക്കുസഭയായിരുന്നു. 104 സീറ്റോടെ ബിജെപി വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസിന് 80ഉം ജെഡിഎസിന് 37ഉം സീറ്റ് ലഭിച്ചു. ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായെങ്കിലും ഭൂരിപക്ഷം തെളിയിക്കാതെ മൂന്നു ദിവസത്തിനകം രാജിവച്ചു.

തുടര്‍ന്ന് എച്ച്‌.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധികാരമേറ്റു. 17 എംഎല്‍എമാര്‍ കൂറുമാറിയതോടെ സര്‍ക്കാര്‍ നിലംപൊത്തി. യെദിയൂരപ്പയുടെ നേതൃത്വത്തില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി. നിയമസഭയുടെ കാലാവധി അവസാനിക്കുന്പോള്‍ ബിജെപി-116, കോണ്‍ഗ്രസ്-69, ജെഡിഎസ്- 29 എന്നിങ്ങനെയാണു കക്ഷിനില.

You may also like

error: Content is protected !!
Join Our WhatsApp Group