Home Featured ബെംഗളൂരു:സമരത്തിൽ നിന്ന് ഉടമകൾ പിന്മാറി; മദ്യഷാപ്പുകൾ ഇന്ന് അടച്ചിടില്ല

ബെംഗളൂരു:സമരത്തിൽ നിന്ന് ഉടമകൾ പിന്മാറി; മദ്യഷാപ്പുകൾ ഇന്ന് അടച്ചിടില്ല

by admin

ബെംഗളൂരു : എക്സൈസ് വകുപ്പിലെ അഴിമതിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച മദ്യഷാപ്പുകൾ അടച്ചിടാനുള്ള തീരുമാനത്തിൽനിന്ന് ഉടമകൾ പിൻമാറി. മദ്യഷാപ്പുടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് വൈൻ മർച്ചന്റ്സ് അസോസിയേഷൻ്റെ നേതാക്കളുമായി ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

മദ്യഷാപ്പ് ലൈസൻസ് നിയമത്തെ മറികടന്ന് എക്സൈസ് വകുപ്പ് നൽകുകയാണെന്നും ഇതുമൂലം നിലവിലുള്ള ഷാപ്പുകൾക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നുമാണ് ഉടമകൾ ആരോപിച്ചത്. ലൈസൻസ് നൽകാൻ വലിയ തുക ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നെന്നും പറഞ്ഞിരുന്നു.

മലയാളി പൊളിയാണ്! വീഡിയോ കോളില്‍ കുടുക്കാൻ നോക്കിയ സൈബര്‍ തട്ടിപ്പുകാര്‍ക്ക് മുട്ടൻ പണികൊടുത്ത് വിദ്യാര്‍ഥി; വൈറല്‍ ദൃശ്യങ്ങള്‍

സൈബർ തട്ടിപ്പുകാരെ ധീരതയോടെ പൊളിച്ചടുക്കുന്ന മലയാളി വിദ്യാർഥിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.തിരുവനന്തപുരം സ്വദേശിയായ അശ്വഘോഷ് സൈന്ധവ് ആണ് മുംബൈ പൊലീസ് എന്ന വ്യാജേന വിളിച്ച തട്ടിപ്പുകാരെ ഒന്നര മണിക്കൂറിലധികം കുരങ്ങുകളിപ്പിച്ചത്. ഇതിന്റെ വീഡിയോ കേരള പൊലീസ് ഔദ്യോഗിക സാമൂഹ്യ മാധ്യമ ഫ്‌ലാറ്റ് ഫോമുകളിലൂടെ പുറത്തുവിട്ടപ്പോള്‍ ചുരുങ്ങിയ നേരം കൊണ്ട് നിരവധി പേരാണ് കണ്ടത്.ടെലികോം റെഗുലേറ്റി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) യുടെ പേരിലായിരുന്നു ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.

തട്ടിപ്പുകാരുടെ ആസൂത്രിതമായ തന്ത്രങ്ങള്‍ക്കെതിരെ അശ്വഘോഷ് പരിഹാസരൂപേണ പ്രതികരിച്ചു. ഒടുവില്‍ തങ്ങളുടെ തന്ത്രം പൊളിയുമെന്നു മനസ്സിലാക്കിയ തട്ടിപ്പുകാർ ഭയന്ന് ഓടിപ്പോയി.

ഡിജിറ്റല്‍ അറസ്റ്റ് എന്നത് സൈബർ തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ്. തട്ടിപ്പുകാർ സ്വയം പൊലീസ്, കസ്റ്റംസ് അല്ലെങ്കില്‍ മറ്റ് സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുന്നു. ഇരകളെ വിളിച്ച്‌ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്നും അറസ്റ്റ് ചെയ്യപ്പെടുമെന്നും ഭീഷണിപ്പെടുത്തുന്നു. ഈ ഭീഷണി വിശ്വസിച്ച ഇരകളെ സ്‌കൈപ്പ് അല്ലെങ്കില്‍ മറ്റ് വീഡിയോ കോളിംഗ് ആപ്പുകള്‍ വഴി വിളിക്കുന്നു.

ഇത് ഒരു യഥാർത്ഥ സർക്കാർ ഓഫീസിനെ അനുകരിക്കുന്ന വ്യാജ പശ്ചാത്തലത്തോടെയായിരിക്കും. പിന്നീട് ഇരകളോട് പണം അടയ്ക്കാൻ ആവശ്യപ്പെടുകയും അല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഈ തട്ടിപ്പുകാർ പലപ്പോഴും വ്യാജ ഐഡികളും ഫോട്ടോകളും ഉപയോഗിക്കുന്നു. യഥാർത്ഥ സർക്കാർ ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ ഉപയോഗിച്ച്‌ ഇരകളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു. ഇത് ഇരകളെ ഭയപ്പെടുത്തുകയും തങ്ങളുടെ പണം നഷ്ടപ്പെടുത്താൻ ഇടയാക്കുകയും ചെയ്യുന്നു.

ഡിജിറ്റല്‍ അറസ്റ്റ് ഒരു ഗുരുതരമായ തട്ടിപ്പ് രീതിയാണ്. ഇതില്‍ നിന്ന് സുരക്ഷിതരായിരിക്കാൻ, അജ്ഞാത നമ്ബറുകളില്‍ നിന്നുള്ള കോളുകള്‍ക്ക് മറുപടി നല്‍കുന്നത് ഒഴിവാക്കുക. സർക്കാർ ഏജൻസികള്‍ ഒരിക്കലും ഫോണ്‍ വഴി പണം ആവശ്യപ്പെടില്ല എന്നത് ഓർമ്മിക്കുക. ഏതെങ്കിലും സംശയം തോന്നിയാല്‍ ഉടൻ തന്നെ പൊലീസുമായി ബന്ധപ്പെടുക.

You may also like

error: Content is protected !!
Join Our WhatsApp Group