Home Featured കര്‍ണാടകയിലെ ക്ഷേത്രത്തില്‍ വ്യാപാരികള്‍ കച്ചവടം നടത്തുന്നത് വിലക്കി ബാനറുകള്‍

കര്‍ണാടകയിലെ ക്ഷേത്രത്തില്‍ വ്യാപാരികള്‍ കച്ചവടം നടത്തുന്നത് വിലക്കി ബാനറുകള്‍

by admin

കര്‍ണാടക : വ്യാപാരികള്‍ കച്ചവടം നടത്തുന്നത് വിലക്കി ബാനറുകള്‍. മംഗളൂരു കദ്രി ശ്രീ മഞ്ജുനാഥ ക്ഷേത്ര മേളയ്ക്ക് സമീപം മുസ്ലീം വ്യാപാരികള്‍ കച്ചവടം നടത്തുന്നത് വിലക്കി ബാനറുകള്‍. വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും സ്ഥാപിച്ച ബാനറുകള്‍ നീക്കം ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ജനുവരി 15ന് ആരംഭിച്ച മേള 21ന് സമാപിക്കും.

കുക്കര്‍ സ്‌ഫോടനത്തെ പരാമര്‍ശിക്കുന്നതും കേസിലെ പ്രതികളുടെ പ്രാഥമിക ലക്ഷ്യം കദ്രി മഞ്ജുനാഥ ക്ഷേത്രമാണെന്നും ആരോപിച്ച്‌ വലതുപക്ഷ സംഘടനകള്‍ സ്ഥാപിച്ച ബാനറുകള്‍ വ്യാഴാഴ്ചയാണ് പ്രത്യക്ഷപ്പെട്ടത്. അത്തരം ചിന്താഗതിയുള്ള ആളുകള്‍ക്കും വിഗ്രഹാരാധനയെ എതിര്‍ക്കുന്നവര്‍ക്കും ആരാധനാലയത്തിന് സമീപമുള്ള മേളയില്‍ കച്ചവടത്തിലും വ്യാപാരത്തിലും ഏര്‍പ്പെടാന്‍ കഴിയില്ലെന്നും ബാനറില്‍ പറയുന്നു.

ഹിന്ദു മതത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന വ്യാപാരികള്‍ക്ക് മാത്രമേ കച്ചവടവും വ്യാപാരവും തുടരാന്‍ അനുവദിക്കൂ എന്നും ബാനറുകളില്‍ വ്യക്തമാക്കിയിരുന്നു. ക്ഷേത്ര മേളയുടെ പരിസരത്ത് സ്ഥാപിച്ച ബാനര്‍ ക്ഷേത്ര ഭരണസമിതിയുടെ അംഗീകാരത്തോടെയല്ല സ്ഥാപിച്ചതെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

വാഹനാപകട തര്‍ക്കം; ബംഗളൂരുവില്‍ യുവാവിനെ കാറിന്റെ ബോണറ്റില്‍വച്ച്‌ വണ്ടിയോടിച്ച്‌ യുവതി

ബംഗളൂരു > ബംഗളൂരുവില്‍ വീണ്ടും റോഡ് അതിക്രമം. യുവാവിനെ കാറിന്റെ ബോണറ്റില്‍വച്ച്‌ യുവതി ഒരു കിലോമീറ്ററോളം വണ്ടിയോടിച്ചു. വണ്ടി തട്ടിയതിന് പിന്നാലെയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കാറിന്റെ ബോണറ്റില്‍ കയറിയതാണ് പ്രകോപനത്തിന് കാരണം. തുടര്‍ന്ന് യുവാവിന്റെ സുഹൃത്തുക്കള്‍ യുവാവിന്റെ കാറിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു.

കഴിഞ്ഞദിവസം വാഹനാപകടത്തെ തുടര്ന്നുണ്ടായ തര്ക്കത്തിന് പിന്നാലെ കാര് ഡ്രൈവറെ ഓടുന്ന സ്കൂട്ടറില് വലിച്ചിഴച്ച സംഭവവും ഉണ്ടായിരുന്നു. ര്ക്കത്തിനിടെ സ്കൂട്ടര് യാത്രികന് രക്ഷപ്പെടാന് ശ്രമിച്ചപ്പോള് പിടിച്ചുനിര്ത്താന് ശ്രമിച്ച കാര് ഡ്രൈവറെയാണ് ഒരു കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ബെംഗളൂരുവിലെ മാഗഡി റോഡിലായിരുന്നു സംഭവം.

You may also like

error: Content is protected !!
Join Our WhatsApp Group