Home Featured ബാങ്കിലെ മാനേജരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തി കെട്ടിയിട്ടു; സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കി; കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള

ബാങ്കിലെ മാനേജരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തി കെട്ടിയിട്ടു; സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കി; കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള

by admin

കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യുടെ ശാഖയിലാണ് സംഭവം.8 കോടി രൂപയും 50 പവന്‍ സ്വര്‍ണവും അക്രമികള്‍ കൊള്ളയടിച്ചെന്നാണ് ലഭ്യമായ വിവരം. അഞ്ചംഗ സംഘമാണ് ബാങ്കില്‍ അതിക്രമിച്ചു കയറി കൊള്ള നടത്തിയത്. ശാഖ തുറന്നതിന് പിന്നാലെ ബാങ്കിലെ മാനേജരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തി കെട്ടിയിട്ട ശേഷമായിരുന്നു ആക്രമണം.സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയതിന് ശേഷമാണ് സംഘം പണംയും സ്വര്‍ണവും കവര്‍ന്നത്. സംഭവത്തെക്കുറിച്ച്‌ അറിയപ്പെട്ടതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ബാങ്ക് പ്രവര്‍ത്തകരുടെ മൊഴികള്‍ ശേഖരിക്കുകയും പരിസര പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു.മഹാരാഷ്ട്രയില്‍നിന്നുള്ള സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അതിര്‍ത്തി ജില്ലകളില്‍ പൊലീസ് കര്‍ശന പരിശോധന ആരംഭിച്ചു. കൊള്ളയില്‍ ഉപയോഗിച്ച വാഹനം കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം വേഗത്തിലാക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവം പ്രദേശത്ത് വലിയ ഭീതിയാണ് സൃഷ്ടിച്ചത്. സുരക്ഷാ വീഴ്ചകളുണ്ടായോയെന്ന് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group