ബെംഗളൂരു: പണയ സ്വർണം കവർന്ന കേസില്‍ ബാങ്ക് ജീവനക്കാരൻ അറസ്റ്റില്‍. കർണാടകയിലെ ദാവണഗെരെയിലെ കാത്തലിക് സിറിയൻ ബാങ്കില്‍ നിന്നാണ് മൂന്നര കിലോഗ്രാം സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നത്.
സംഭവത്തില്‍ ഗോള്‍ഡ് ലോണ്‍ ഓഫിസർ സഞ്ജയ് ടി പി പൊലീസിന്റെ പിടിയിലായി. ബാങ്കില്‍ ഉപഭോക്താക്കള്‍ പണയം വെച്ച സ്വർണമെടുത്ത് മറ്റു ബാങ്കുകളില്‍ പണയം വെച്ചാണ് ഇയാള്‍ കവർച്ച നടത്തിയത്.മോഷ്ടിച്ച സ്വർണം അന്വേഷണ സംഘം കണ്ടെത്തിയത് ഫെഡറല്‍ ബാങ്ക്, മണപ്പുറം ഫിനാൻസ് എന്നിവിടങ്ങളില്‍ നിന്നാണ്. അന്വേഷണം പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നാല്‍, ആദ്യ രണ്ടാഴ്ച പാഠപുസ്തകങ്ങള്‍ മാറ്റിവെച്ചുള്ള പഠനം
സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ രണ്ടിന് തുറന്നാല്‍ രണ്ടാഴ്ച പാഠപുസ്തകങ്ങള്‍ മാറ്റിവെച്ചുള്ള പഠനം.ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന തടയല്‍, പരിസര ശുചിത്വം, വ്യക്തിശുചിത്വം, വൈകാരിക നിയന്ത്രണം ഇല്ലായ്മ, പൊതുമുതല്‍ നശീകരണം, ആരോഗ്യ പരിപാലനം, നിയമ ബോധവത്കരണം, മൊബൈല്‍ ഫോണിനോടുള്ള അമിതാസക്തി, ഡിജിറ്റല്‍ ഡിസിപ്ലിൻ, ആരോഗ്യകരമല്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗം എന്നീ വിഷയങ്ങളിലായിരിക്കും പുതിയ അധ്യയന വർഷം ആദ്യപാഠങ്ങള്‍.
ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലും ഈ പഠനമുണ്ടാകും. ശേഷം ജൂലൈ 18 മുതല്‍ ഒരാഴ്ചയും ക്ലാസെടുക്കും. ഇതിനു വിദ്യാഭ്യാസ വകുപ്പ് പൊതു മാർഗരേഖ തയാറാക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പൊലീസ്, എക്‌സൈസ്, ബാലാവകാശ കമീഷൻ, സോഷ്യല്‍ ജസ്റ്റിസ്, എൻ.എച്ച്.എം, വിമൻ ആൻഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ്, എസ്.സി.ഇ.ആർ.ടി, കൈറ്റ്, എസ്.എസ്.കെ എന്നിവയുടെ നേതൃത്വത്തിലായിരിക്കും ക്ലാസ്.വിദ്യാർഥികളില്‍ അക്രമവാസന, ലഹരി ഉപയോഗം എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍.
സ്‌കൂളില്‍ മെന്ററിങ് ശക്തിപ്പെടുത്തി മെന്‍റർമാർ നിരന്തരം വിദ്യാർഥികളുമായി സമ്ബർക്കം പുലർത്തണമെന്നും ഡയറി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. ഹയർ സെക്കൻഡറികളിലെ സൗഹൃദക്ലബുകള്‍ ശക്തിപ്പെടുത്തി ചുമതലയുള്ള അധ്യാപകർക്ക് നാലു ദിവസത്തെ പരിശീലനം നല്‍കി.ആത്മഹത്യ പ്രവണതക്കെതിരെ ബോധവത്കരണം, ടെലി കോണ്‍ഫറൻസിങ്, പരീക്ഷപ്പേടി എന്നിവ സംബന്ധിച്ച പരിപാടികളുടെ ഉദ്ഘാടനം ജൂണ്‍ രണ്ടിന് ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ നടക്കുന്ന സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കുമെന്നും മന്ത്രി അറിയിച്ചു.