ബെംഗളൂരു: പുതുവത്സരത്തലേന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പുതുവത്സരാഘോഷങ്ങൾക്ക് സാധാരണയായി, ജനങ്ങൾ പങ്കെടുക്കാറുള്ള ബ്രിഗേഡ് റോഡ്,എം.ജി. റോഡ്, ചർച്ച് സ്ട്രീറ്റ്, മ്യൂസിയം റോഡ് എന്നിവിടങ്ങളിൽ 31-ന് രാത്രി എട്ടുമുതൽ പുലർച്ചെവരെ ഗതാഗതം പൂർണമായും നിരോധിച്ചു.
പോലീസ് വാഹനങ്ങൾ ,ആംബുലൻസുകൾ എന്നിവയ്ക്കുമാത്രമേ ഈ റോഡുകളിലേക്ക് പ്രവേശമുണ്ടാകൂ.
എല്ലാ വർഷത്തെയും പോലെ നഗരത്തിലെ പ്രധാന മേൽപ്പാലങ്ങളെല്ലാം പൂർണമായി അടയ്ക്കും.
മദ്യപിച്ച് വാഹനമോടിച്ച് മേൽപ്പാലങ്ങളിൽ അപകടമുണ്ടാകുന്നത് ഒഴിവാക്കുന്നതിനാണ് മേൽപ്പാലങ്ങൾ അടയ്ക്കുന്നത്.
പുതുവത്സരാഘോഷങ്ങൾക്കു ലോക്കിട്ട് ബംഗളുരു , ഡിസംബർ 31 നു നിരോധനാജ്ഞ പ്രഖ്യാപിച്ചു
പുതുവൽസരാഘോഷത്തലേന്ന് കൂടുതൽ പോലീസുകാരെയും നഗരത്തിൽ നിയോഗിച്ചിട്ടുണ്ട്.
ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരേയും മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരേയും കർശനനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ
പുതുവൽസര തലേന്ന് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്