ബംഗളൂരു: എസ്.കെ.എസ് എസ് എഫ് ബംഗളൂരു ജില്ലാ കമ്മിറ്റിക്ക് കീർ നടന്നു വരുന്ന ഉന്നതി കർണാടക വില്ലേജ് എം പവർമെന്റ് പദ്ധതി എസ്.കെ.എ സ്.എസ്.എഫ് പ്രസിഡന്റ് റഫീ ഖ് അഹ്മദ് ഹുദവി കോലാർ ഉദ്ഘാടനം ചെയ്തു. കോലാറിൽ 1500 ഓളം വീടുകളിൽ അയ്യായിര ത്തോളം പാർക്കുന്ന ഈ ഗ്രാമ ത്തിൽ വിദ്യാഭ്യാസ-മത-സാമൂ ഹിക-സാംസ്കാരിക മേഖലക ളിൽ സമഗ്രമായ വികസനം സാ ധ്യമാക്കുകയെന്ന ലക്ഷ്യത്തോ ടെ ബംഗളൂരു എസ്.കെ.എസ്. എസ്.എഫ് കമ്മിറ്റി രൂപപ്പെടു ത്തിയ പദ്ധതിയാണ് ഉന്നതി.
നാഷണൽ ഫോർവേഡ് ഫൗ ണ്ടേഷൻ, കർണാടക ട്രെൻഡ് എന്നീ സമസ്ത പോഷക ഘട കങ്ങളുടെ സഹകരണത്തോ ടെയാണ് പദ്ധതി പ്രവർത്തന മണ്ഡലത്തിൽ എത്തുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാ ത്ത വിദ്യാഭ്യാസ സ്ഥാപനങ്ങ ളിൽ സൗകര്യങ്ങൾ ഏർപ്പെടു ത്താനും സേവന പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഭീമമായതുക ആവശ്യമായി വരുന്ന പദ്ധതിക്ക് സ്പോൺസർ ചെയ്യുന്നത് സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ശംസുൽ ഉലമസ്റ്റഡി സെന്ററാണ്.
ഉന്നതി രക്ഷാധികാരിയും സ്റ്റഡി സെന്റർ ചെയർമാനുമായ നിസാർ ഇബ്റാഹിം സിംഗപ്പൂർ നേതൃത്വം നൽകുന്നു. ആദ്യഘട്ടമെന്നോണം അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിദ്യാർഥികൾ നിലത്തിരുന്ന് പഠിച്ചിരുന്ന പ്രദേശത്തെ ഉറുദു സ്കൂളിൽ ബെഞ്ചും ഡെസ്കും നൽകി. പരിപാടിയിൽ ഉന്നതി പ്രൊജക്ട് മാനേജർ സി.എച്ച് ഷാജൽ പദ്ധതി വിശദീകരിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫിസർ മുജാഹിദ്,വാർഡ് മെംബർ തഹ്സീൻ താജ്,സാമൂഹ്യപ്രവർത്തകൻ-അസ്ലംഭായ് കോലാർ, നാഗരാജ് കോലാർ, ബംഗളുരു എസ്.കെ.എസ്.എസ്.എഫ് ഓർഗനൈസിങ്സെക്രട്ടറി ഷമീം കൊടക്, പദ്ധതികോഡിനേറ്റർമാരായ ബിഷർ ഹുദവി, നിയാസ് ഗസാലി, ഷഹീർഎടപ്പലം സംസാരിച്ചു.