ബെംഗളൂരുവിലെ ജയനഗർ പ്രദേശത്തെ വസ്ത്ര വ്യാപാരിയായ 58-കാരനായ ഹിതേന്ദ്ര കുമാർ, തന്റെ മുൻ ജീവനക്കാരിയോട് പ്രണയം പറഞ്ഞതിന് പിന്നാലെ ആക്രമിക്കപ്പെട്ടു.
ഞായറാഴ്ച ബിടിഎം ലേഔട്ട് പാർക്കിൽ വച്ച് നടന്ന ആക്രമണത്തിൽ ഹിതേന്ദ്ര കുമാർ പരിക്കേറ്റു.ഹിതേന്ദ്ര കുമാറിന്റെ പരാതിയിൽ സുദ്ധഗുന്തെ പാലയ പോലീസ് പ്രതികളായ 27-കാരനായ സിദ്ധുവിനെയും അദ്ദേഹത്തിന്റെ കാമുകിയെയും അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 9 മണിയോടെ പാർക്കിൽ ഇരിക്കവെ സിദ്ധു പിന്നിൽനിന്ന് ഹിതേന്ദ്ര കുമാറിനെ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ ഹിതേന്ദ്ര കുമാർ ആക്രമണം തടുത്തു. എന്നിരുന്നാലും സിദ്ധു അദ്ദേഹത്തിന് വയറിൽ കുത്തി പരുക്കേൽപ്പിച്ച ശേഷം സ്ത്രീയുമായി രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.