Home Featured ബെംഗളൂരു ധാർവാഡ് കാർഷിക സർവകലാശാല വികസിപ്പിച്ച കായീച്ചകൾ ബഹിരാകാശത്തിൽ: ഗഗൻയാൻ ദൗത്യത്തിൽ പുതിയ പരീക്ഷണം

ബെംഗളൂരു ധാർവാഡ് കാർഷിക സർവകലാശാല വികസിപ്പിച്ച കായീച്ചകൾ ബഹിരാകാശത്തിൽ: ഗഗൻയാൻ ദൗത്യത്തിൽ പുതിയ പരീക്ഷണം

by admin

ബെംഗളൂരു ധാർവാഡ് കാർഷികസർവകലാശാല വികസിപ്പിച്ചെടുത്ത കായീച്ചകളെ (ഫ്രൂട്ട് ഫ്ലൈസ്) പരീക്ഷണങ്ങളുടെ ഭാഗമായി ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തെത്തിക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 75 കാർഷികസർവകലാശാകളിൽനിന്നാണ് ധാർവാഡ് സർവകലാശാല വികസിപ്പിച്ച കായീച്ച കളടങ്ങിയ കിറ്റിനെ ബഹിരാകാശത്ത് പോകാൻ തിരഞ്ഞെടു ത്തത്. 20 കായീച്ചകളാകും കിറ്റി ലുണ്ടാവുക.

ഫ്രീഡം പാർക്കിൽ പ്രതിഷേധം; ഇന്ന് ശേഷാദ്രി റോഡിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ്

ആൺ ഈച്ചകളും പെൺ ഈ – ച്ചകളും തുല്യമായിരിക്കും. മനുഷ്യരുടേതിന് സമാനമായ ശരീരഘ ടനയ്ക്ക് പേരുകേട്ടതാണ് ഇത്തരം ഈച്ചകൾ. പൂജ്യം ഗുരുത്വാകർഷണത്തിൽ ഈ ഈച്ചകളിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഭാവിയിൽ മനുഷ്യനെ വഹിച്ചുള്ള ബഹി രാകാശദൗത്യങ്ങൾക്ക് വിലപ്പെട്ട വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ.

ബഹിരാകാശപേടകം രണ്ടു മുതൽ ഏഴുദിവസംവരെ പൂജ്യം ഗുരുത്വാകർഷണത്തിൽ ഭൂമിയെ വലംവെക്കുമ്പോൾ സാംപിൾ കിറ്റിലെ മാറ്റങ്ങൾ ശാസ്ത്രജ്ഞർ സൂക്ഷമായി നിരീക്ഷിക്കും. രണ്ടുവർ ഷത്തെ ഗവേഷണത്തിനുശേഷമാണ് കിറ്റ് തയ്യാറാക്കിയത്. 78 ലക്ഷം രൂപയാണ് ചെലവായത്.

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്‌സ് സയൻസ് ആൻഡ് ടെക്നോളജിയുമായി സഹകരിച്ചാണ് പരീക്ഷണം നടത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group