Home Featured മയക്കുമരുന്നു ലഹരിയിൽ യുവാവ് ഡോക്ടറെ ആക്രമിച്ച് പരിക്കേൽപ്പിച്ചു

മയക്കുമരുന്നു ലഹരിയിൽ യുവാവ് ഡോക്ടറെ ആക്രമിച്ച് പരിക്കേൽപ്പിച്ചു

by admin

ബെംഗളൂരു മയക്കുമരുന്നു ലഹരിയിൽ യുവാവ് ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനാകുന്നതിനിടെ ഡോക്ടറെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ബെംഗളൂരു ബെട്ടദാസനപുരയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

ബെംഗളൂരു: ബൈക്ക് കാറിൽ ഉരസി; പിന്നാലെ 21-കാരനെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി

ആശുപത്രിയിലെ ഡോക്ടർ നാഗേന്ദ്രപ്പയാണ് (37) ആക്രമണത്തിനിരയായത്. നേപ്പാൾ സ്വദേശിയും ഹോട്ടൽ തൊഴിലാളിയുമായ ആഷിഷാണ് (35) ആക്രമണം നടത്തി യത്. റോഡിൽ ശല്യമുണ്ടാക്കിയ ഇയാളെ പോലീസ് പിടികൂടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. തലക്കേറ്റ മുറിവിൽ മരുന്നുവെക്കുന്നതിനിടെ ഇയാൾ നഴ്‌സുമാരെ ആക്രമിക്കാൻ ശ്രമിച്ചു. ഓടിയെത്തിയ ഡോക്ടറെ ഇയാൾ കത്രികയെടുത്ത് കുത്തി മുറിവേൽപ്പിക്കു കയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group