ബാംഗ്ലൂർ: ബാംഗ്ലൂർ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് മാർച്ച് 9, ഞായറാഴ്ച, ശംസ് കോൺവൻഷൻ സെന്റർ, ഹൈന്സ് റോഡ്, ശിവാജി നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉച്ചയ്ക്ക് 2:00 മുതൽ ആരംഭിക്കുന്ന ഈ ചടങ്ങിൽ വിവിധ വൈജ്ഞാനിക ക്ലാസുകളും സാമൂഹിക പരിപാടികളും അരങ്ങേറും.
ഇസ്ലാമിക ചിന്തകനും പ്രശസ്ത പ്രഭാഷകനുമായ ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ, റഷീദ് കുട്ടമ്പൂർ, അബ്ദുൽ ആഹദ്, ബിലാൽ കൊല്ലം, നിസ്സാർ സ്വലാഹി എന്നിവരും വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യും.സമൂഹ നോമ്പുതുറ, വിജ്ഞാന സദസ്സ്, പുസ്തക മേള എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങളും കുട്ടികൾക്കായി കളിച്ചങ്ങാടവും ഒരുക്കിയിട്ടുണ്ട്. പാർക്കിംഗിനായി വിപുലമായ സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: 99000 01339 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഷിംലയിലും മണാലിയിലും മഞ്ഞില്‍ ആനന്ദിക്കാം; കേരളത്തില്‍നിന്ന് ഒരാഴ്ചത്തെ വിമാനയാത്രാ പാക്കേജുമായി ഇറച്ച്ച്
കേരളത്തില്‍നിന്ന് ഹിമാചല്‍ പ്രദേശിലേക്ക് വിമാനയാത്രാ പാക്കേജുമായി കേന്ദ്രസർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് ( ഐ.ആർ.സി.ടി.സി).മാർച്ച് 21 മുതല്‍ 28 വരെയുള്ള യാത്രയില്‍ ഹിമാചലിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഷിംല, കുളു, മണാലി എന്നിവയും പഞ്ചാബിന്റേയും ഹരിയാണയുടേയും തലസ്ഥാനമായ ചണ്ഡീഗഢും ഉള്‍പ്പെടും.
ഏഴ് രാത്രിയും എട്ട് പകലും നീളുന്ന യാത്രയില്‍ കൊച്ചിയില്‍ നിന്ന് ചണ്ഡീഗഢിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, ഹോട്ടല്‍ താമസം, പ്രഭാതഭക്ഷണം, രാത്രിഭക്ഷണം, യാത്രകള്‍ക്ക് വാഹനം, ഐ.ആർ.സി.ടി.സിയുടെ ടൂർ മാനേജരുടെ സേവനം, യാത്രാ ഇൻഷുറൻസ് എന്നിവ ഉള്‍പ്പെടുന്നു. ഒട്ടേറെ കൊടുമുടികള്‍ നിറഞ്ഞതും അനവധി നദികളുടെ ഉത്ഭവ സ്ഥാനവുമായ ഹിമാചല്‍ പ്രാദേശ് സഞ്ചാരികളുടെ പ്രിയ ലക്ഷ്യസ്ഥാനമാണ്.
ടിക്കറ്റ് നിരക്ക് 51,650 രൂപ മുതല്‍ ആരംഭിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവർ എന്നിവർക്ക് ലീവ് ട്രാവല്‍ കണ്‍സെഷൻ (എല്‍.ടി.സി) സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി 8287932042 എന്ന നമ്ബറില്‍ ഐ.ആർ.സി.ടി.സിയുമായി ബന്ധപ്പെടാം