ബംഗളൂരു: ബംഗളൂരു കോര്‍പറേഷനിലെ വാര്‍ റൂമുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിക്ക് തടയിടാന്‍ ‘കേരള മോഡല്‍’ നടപ്പാക്കണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. കോവിഡ് ബെഡ് അഴിമതി പുറത്തുവന്ന സാഹചര്യത്തില്‍ ബംഗളൂരു കോര്‍പറേഷന് കീഴിലെ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ ബെഡ് മാനേജ്മെന്റ് സിസ്റ്റം (സി.എച്ച്.ബി.എം.എസ്) സുതാര്യവും അഴിമതിമുക്തവുമാക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ‘കേരള മോഡല്‍’ മാതൃകയാക്കണമെന്ന് ചൂണ്ടിക്കാട്ടിയത്.
കേരള സര്‍ക്കാറിന്റെ കോവിഡ് 19 ജാഗ്രത പോര്‍ട്ടലിന്റെ മാതൃകയില്‍ സമഗ്രമായ ഡാഷ്ബോര്‍ഡാണ് ബി.ബി.എം.പിയും സജ്ജമാക്കേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു .കേരളത്തിന്റെ കോവിഡ് ജാഗ്രത വെബ്സറ്റ് വഴി പ്രതിദിനമുള്ള കോവിഡ് റിപ്പോര്‍ട്ടുകളും സജീവ കേസ് സംബന്ധിച്ച വിശദാംശങ്ങളും വാക്സിനേഷന്, ഹോട്ട്സ്പോട്ടുകള്‍ തുടങ്ങിയവ വഴി അറിയാനാകും.
ബി.ബി.എം.പിയുടെ സി.എച്ച്.ബി.എം.എസ് വെബ്സൈറ്റില്‍ വിവിധ ആശുപത്രികളിലെ സര്‍ക്കാര്‍ കോ ട്ടയില്‍ ലഭ്യമായ കോവിഡ് ബെഡുകളുടെ വിവരം മാത്രമാണുള്ളത്. കോവിഡ് ജാഗ്രത പോര്‍ട്ടല്‍ മാതൃകയില്‍ വിവിധ സേവനങ്ങളും പ്രതിദിന റിപ്പോര്‍ട്ട് സംവിധാനം, അംഗീകൃത ഏജന്‍സിയെ സെക്യൂരിറ്റി ഓഡിറ്റിങ് തുടങ്ങിയവയും ഉള്‍പ്പെടുത്തി സി.എച്ച്.ബി.എം.എസ് കൊടുത്താല്‍ കാര്യക്ഷമമാക്കണമെന്നാണ് സമിതിയുടെ നിര്‍ദേശം. അതെ സമയം ബംഗളൂരു കോര്‍പറേഷനിലെ വാര്‍ റൂമുകള്‍ കേന്ദ്രീകരിച്ച് നടന്ന കോവിഡ് ബെഡ് അഴിമതിയുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ രണ്ട് ഡോക്ടര്‍മാരടക്കം നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
മോശം കൂട്ടുകെട്ട് ചോദ്യം ചെയ്ത മാതാപിതാക്കളെ പീനിയക്ക് സമീപം പതിനാലുകാരന്‍ കൊലപ്പെടുത്തി