ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ഏറിയതോടെ സെമിത്തേരികളിലും ശ്മശാനങ്ങളിലും ഒഴിവില്ലാത്ത അവസ്ഥയിലായിരുന്നു. കോവിഡ് തീവ്രത ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യത്തെ നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു. ഏപ്രില്‍ ഒന്ന് മുതലുള്ള കണക്കുകള്‍ പ്രകാരം ക്രിസ്തു മത വിശ്വാസികളായ മൂവായിരത്തോളം ആളുകളാണ് ബെംഗളൂരുവില്‍ മാത്രം മരിച്ചത്. അതില്‍ കൂടുതലും കോവിഡ് ബാധിതരുമാണ്.
കന്നഡ ഇന്ത്യയിലെ ഏറ്റവും വൃത്തിക്കെട്ട ഭാഷയെന്ന് ഗൂഗിൾ; നടപടിക്കൊരുങ്ങി കർണാടക സർക്കാർ
ഇതോടെ നഗരത്തിലെ പ്രധാന സെമിത്തേരികളെല്ലാം നിറഞ്ഞു കവിഞ്ഞു. ഈ സാഹചര്യത്തില്‍ സെമിത്തേരിക്ക് കൂടുതല്‍ സ്ഥലം അനുവദിക്കണമെന്ന സഭകളുടെ ആവശ്യം ശക്തമാകുന്നു.ഏപ്രില്‍ ഒന്നിന് ശേഷം കത്തോലിക്കാ സമൂഹത്തില്‍ മാത്രം 1,600 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മറ്റ് വിഭാഗങ്ങളില്‍ 1,200 മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സഭ വ്യക്തമാക്കുന്നു. കല്‍പ്പള്ളി, മൈസുരു റോഡ്, ഹൊസൂര്‍ റോഡ്, അള്‍സൂര്‍ എന്നിവിടങ്ങളിലെ ശ്മശാനങ്ങള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ശവസംസ്‌കാര ചടങ്ങുകള്‍ തന്നെ തടസപ്പെട്ടിരിക്കുന്ന അവസ്ഥയിലായി. ഇതിനൊരു പരിഹാരം കാണണമെന്ന ആവശ്യവുമായാണ് സഭാ നേതാക്കള്‍ കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.