ബെംഗളൂരു നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് മരണം. അമിത വേഗതയില്‍ പാഞ്ഞൈത്തിയ ആഡംബരക്കാര്‍ റോഡിന് സമീപത്തെ കെട്ടിടത്തിന്റെ ചുമരിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ബംഗളൂരുവിന്റെ തെക്കുകിഴക്കന്‍ ഭാഗമായ കോരമംഗല പ്രദേശത്ത് ചൊവ്വാഴ്ച വെളുപ്പിന് 2.30ഓടെയായിരുന്നു അപകടം.
വാഹനത്തിലുണ്ടായിരുന്ന ആറുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് മരിച്ചത്. മരിച്ചവരില്‍ മൂന്ന് പേര് പെണ്‍കുട്ടികളാണ്. കാറിലുണ്ടായിരുന്നവര്‍ എല്ലാം 20 വയസുകാരാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
അതേസമയം, മരിച്ചവരില്‍ ഒരാള്‍ തമിഴ്നാടിലെ എംഎല്‍എയുടെ മകനാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡിഎംകെ എംഎല്‍എ വൈ പ്രകാശിന്റെ മകനാണ് മരിച്ചതെന്ന് തമിഴ്നാട് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബെംഗളൂരു നഗരത്തിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചവര്‍ എല്ലാവരുമെന്നാണ് വിവരം