Home Featured ബംഗളുരു എ ഐ കെ എം സി സി ദശദിന മംഗല്യ മേളയ്ക്ക് ഇന്ന് സമാപനം

ബംഗളുരു എ ഐ കെ എം സി സി ദശദിന മംഗല്യ മേളയ്ക്ക് ഇന്ന് സമാപനം

by admin

ബെംഗളൂരു: സാമൂഹ്യസേവനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് ആൾ ഇന്ത്യാ കെ.എം.സി.സിയുടെ ബെംഗളൂരു ഘടകമെന്ന് ശാന്തിനഗർ എം.എൽ.എ എൻ.എ ഹാരിസ്. ദശദിന സമൂഹ വിവാഹത്തിന്റെ ഒമ്പതാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർധന കുടുംബങ്ങളെ സഹായിക്കുന്നതിൽ ശിഹാബ് തങ്ങൾ സെന്റർ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.

രാജ്യത്തിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതിൽ ഇത്തരം സാമൂഹ്യ സംഘടനകൾ വഹിക്കുന്ന പങ്ക് നിസ്തുല്യമാണ്. ഫാസിസ്റ്റ് സംഘശക്തികളെ പ്രതിരോധിക്കേണ്ടത് ഇത്തരം ക്രിയാത്മക പ്രവർത്തനങ്ങളിലൂടെയാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ബി.ബി.എം.പി കൗൺസിലർ മുജാഹിദ് പാഷ, നന്ദകുമാർ, മഞ്ചു, അഡ്വ. പ്രമോദ് നമ്പ്യാർ, നജീബ്, ജിജോ ജോസഫ്, രാജഗോപാലൻ തുടങ്ങിയവർ സംബന്ധിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group