Home Featured ബെംഗളൂരുവിലെ ജലക്ഷാമം : ഐ.പി.എൽ. മത്സരങ്ങളെ ബാധിച്ചേക്കില്ല

ബെംഗളൂരുവിലെ ജലക്ഷാമം : ഐ.പി.എൽ. മത്സരങ്ങളെ ബാധിച്ചേക്കില്ല

by admin

ബെംഗളൂരു: ബെംഗളൂരുനേരിടുന്ന ജല പ്രതിസന്ധി ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന ഐ.പി.എൽ. മത്സരങ്ങളെ ബാധിക്കില്ലെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ. ബെംഗളൂരുവിലെ ഐ.പി.എൽ. മത്സരങ്ങൾ മാറ്റണമെന്ന് പല കോണുകളിൽനിന്ന് ആവശ്യമുയരുന്നുണ്ട്. എന്നാൽ, നിലവിൽ മത്സരംനടത്തുന്നതിന് വെല്ലുവിളിയില്ലെന്നും വെള്ളം ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള സർക്കാരിൻ്റെ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും അസോസിയേഷൻ സി.ഇ.ഒ. ശുബേന്ദു ഘോഷ് പറഞ്ഞു.

വാഹനംകഴുകാനും പൂന്തോട്ടംനനയ്ക്കാനും ശുചിയാക്കിയ വെള്ളം ഉപയോഗിക്കരുതെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ചിന്നസ്വാമി സ്റ്റേഡിയം പരിസരത്തുള്ള മലിനജലശുചീകരണ പ്ലാൻ്റിൽനിന്നുള്ള വെള്ളം മൈതാനംനനയ്ക്കാൻ തികയുമെന്ന് ഘോഷ് പറഞ്ഞു.

മത്സരങ്ങൾ നടക്കുമ്പോൾ 10,000 മുതൽ 15,000 ലിറ്റർവരെ വെള്ളം ആവശ്യമായിവരും. ഇത്രയുംവെള്ളം പ്ലാൻ്റിൽനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 25-ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും തമ്മിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആദ്യ ഐ.പി.എൽ. മത്സരം. മാർച്ച് 29, ഏപ്രിൽ രണ്ട് തീയതികളിലും മത്സരം നടക്കും.

You may also like

error: Content is protected !!
Join Our WhatsApp Group