ബെംഗളൂരു: ബെംഗളൂരു അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നഗരത്തില്‍ പരക്കെ റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നാല് ഓഫീസുകള്‍ ഉള്‍പ്പെടെ ബെംഗളൂരു നഗരത്തിലെ 43 സ്ഥലങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ 2020 ഓഗസ്റ്റ് 11നുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.
മാരകായുധങ്ങളുപയോഗിച്ച് വന്‍തോതില്‍ കലാപത്തിന് കോപ്പുകൂട്ടുകയും , പോലീസ് ഉദ്യോഗസ്ഥരെ പരിക്കേല്‍പ്പിക്കുകയും ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷനുകളുടെ കെട്ടിടങ്ങള്‍, പൊതു, സ്വകാര്യ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ നശിപ്പിക്കല്‍ എന്നിവയ്ക്കും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അക്രമസംഭവങ്ങള്‍ സമീപ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നതിന് കാരണമായി, ഇത് സമൂഹത്തില്‍ ഭീകരത ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നുമാണ് എന്‍ഐഎയുടെ പ്രതികരണം. ഡിജെ ഹള്ളി കേസില്‍ തുവരെ 124 പ്രതികളും കെജി ഹള്ളി കേസില്‍ 169 പേരും അറസ്റ്റിലായിട്ടുണ്ട്. “തിരച്ചിലിനിടെ, എസ്‌ഡിപിഐ / പിഎഫ്‌ഐയുമായി ബന്ധപ്പെട്ട ചില വസ്തുക്കളും വാള്‍, കത്തി, ഇരുമ്ബ് വടി തുടങ്ങിയ ആക്രമണത്തിനുള്ള ചില ഉപകരണങ്ങളും പിടിച്ചെടുത്തു,” എന്‍ഐഎ പറഞ്ഞു. ഇരു കേസുകളിലും കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്