Home Featured ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ കര്‍ണാടക മലയാളി കോണ്‍ഗ്രസ് അനുശോചിച്ചു

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ കര്‍ണാടക മലയാളി കോണ്‍ഗ്രസ് അനുശോചിച്ചു

by admin

ബംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തില്‍ മുൻ കേരള മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിൻ്റെ ആദരണീയ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ആദര്‍ശത്തിന്റെ മുഖമുദ്രയായിരുന്ന ഉമ്മൻചാണ്ടിയുടെവിയോഗം ജനാധിപത്യ കേരളത്തോടൊപ്പം മറുനാടൻ മലയാളികള്‍ക്കും നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു . കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജേക്കബ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നന്ദകുമാര്‍ കൂടത്തില്‍ അനുശോചന പ്രമേയം അവതരിപ്പിച്ച്‌ സംസാരിച്ചു.
കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ്സ് നേതാക്കളായ കെ സി അശോക്, ശ്രീനിവാസപ്പ , കെ എം സി ഭാരവാഹികളായ സജു ജോണ്‍ , ജിബി കെ ആര്‍ നായര്‍, വര്‍ഗീസ് ജോസഫ്, ശിവൻകുട്ടി,ഷാജുമാത്യു ,രാധാകൃഷ്ണൻ, ജസ്റ്റിൻ ജെയിംസ് , റിജോ , ഷേര്‍ളി തോമസ് , സിന്ധു പ്രശാന്ത് , സുമ, ഭാസ്കരൻ എന്നിവര്‍ ഉമ്മൻ‌ചാണ്ടി സാറിനെ അനുസ്മരിച്ചു സംസാരിച്ചു .

അന്തരിച്ച മുൻമുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ പ്രിയങ്കരനായ നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തില്‍ കര്‍ണാടക മലയാളി കോണ്‍ഗ്രസ്സ് ബി ടി എം അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്സ് ജി പാളയ സെന്റ് തോമസ് ചര്‍ച്ചിലെ ചാവറ ഹാളില്‍ അനുശോചന യോഗം നടത്തി . സാധാരക്കാരുടെയും പാവപെട്ടവന്റെയും ആശ്രിതനായ ഒരു മനുഷ്യ സ്നേഹിയെ യാണ് നമുക്ക് നഷ്ടപെട്ടത് എന്ന് യോഗം അഭിപ്രായപ്പെട്ടു . കെ എം സി സംസ്ഥാന സെക്രട്ടറി ചാര്‍ലി മാത്യു അധ്യക്ഷത വഹിച്ചു . ഫാ. ആന്റോ കാഞ്ഞിരത്തിങ്കല്‍, (വികാരി സെന്റ് തോമസ് ചര്‍ച്ച്‌, ഫാ. ജോമോൻ കോലഞ്ചേരി, (മാണ്ട്യ രൂപത ചാൻസിലര്‍) , ആന്റണി തോമസ് , സിജോ തോമസ് , തോമാച്ചൻ ,അഡ്വ. വര്‍ ഗീസ് നയനാൻ, അഡ്വ .സെബാസ്റ്റ്യൻ ആന്റണി പോത്താലി , മാത്യു ജോസഫ്, അടൂര്‍ രാധാകൃഷ്ണൻ , സജീവ് , അഭി , ലിന്റോ , ഫിലോമിന , ഓമന കുര്യൻ , വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു .

You may also like

error: Content is protected !!
Join Our WhatsApp Group