ഇരിട്ടി : കർണാടകയിൽ തിങ്കളാഴ്ച മുതൽ അടച്ചിടൽ നടപ്പാക്കിയതോ ടെ മലയാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക് മടങ്ങി. ഞായറാഴ്ച കി ളിയന്തറ അതിർത്തി ചെക് പോസ്റ്റിൽ പരിശോധനയ്ക്കെത്തിയത് നൂ റുകണക്കിന് പേരാണ്. നേരത്തേ, കോവിഡ് വ്യാപനത്തെ തുടർന്ന് കർണാടകയിൽ 14 ദിവസത്തേക്ക് ലോക്ഡൗണിന് സമാനമായ നി യന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അന്നും മലയാളികളിൽ ഏറെ പ്പേർ കുടുംബസമേതം കേരളത്തിലേക്ക് എത്തിയിരുന്നു. ബെംഗളൂ രു, മൈസൂരു ഭാഗങ്ങളിൽനിന്ന് മാക്കൂട്ടം ചുരം പാതവഴിയാണ് കൂ ട്ടുപുഴ അതിർത്തിയിൽ എത്തിയത്. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തു വരുന്നവരും അല്ലാത്തവരും ഉണ്ട്.
കിളിയന്തറ ചെക് പോസ്റ്റിൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്ന വരെ പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കി ലും യാത്രക്കാർ കൂട്ടതോടെ എത്തിയത് പ്രതിസന്ധിയായി. പലർക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. യാത്രക്കാരിൽ അധികം പേരും ഇരുചക്രവാഹനങ്ങളിലാണ് എത്തുന്നത്. കർണാടകയിൽ നി ന്നും കേരളത്തലേക്ക് പ്രവേശിക്കുന്നതിന് ജാഗ്രതാ പോർട്ടലിൽ രജി സ്റ്റർചെയ്യണം. കേരളത്തിൽനിന്ന് കർണാടകയിലേക്ക് പ്രവേശിക്കണ മെങ്കിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി കോവിഡ് ഇല്ലെന്ന സർ ട്ടിഫിക്കറ്റ് വേണം. ടാക്സികൾ കിട്ടാൻ ബുദ്ധിമുട്ടാണ്. ബസുകൾ ഓട്ടം നിർത്തുകയും ചെയ്തു. ഇതുകാരണം ഇരുചക്രവാഹനങ്ങൾ വാടക എടുത്തും എത്തുന്നവരുമുണ്ട്. നേരത്തെ കൂട്ട പുഴ പാലത്തിന് സമീപം പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരുന്നെങ്കിലും ഇക്കുറി കിളിയന്തറയിൽ തന്നെയാണ് പോലീസ് പരിശോധനയ്ക്കും സൗകര്യം ഒരുക്കിയിരിക്കുന്നത്.
അതിർത്തി കടന്ന് എത്തുന്ന മുഴുവൻ വാഹനങ്ങളും പരിശോ ധിക്കുന്നു. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാണ ങ്കിൽ റവന്യൂവകുപ്പിന്റെ പരിശോധനാകേന്ദ്രത്തിൽ അറിയിച്ച ശേഷം ആവശ്യമെങ്കിൽ ആരോഗ്യവകുപ്പ് ഒരുക്കിയ കോവിഡ് പരിശോ ധനാകേന്ദ്രത്തിൽനിന്ന് ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തും. പോർ ട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തിയവരുടെ വിവരങ്ങൾ റവന്യൂവകുപ്പ് അതത് പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കും പോലീസി നും കൈമാറും. ഇവർ ക്വറൻറീനിൽ ഇരിക്കുന്നുണ്ടെന്ന് ആരോഗ്യപ്ര വർത്തകരും പോലീസും ഉറപ്പാക്കും.